TRENDING:

പടിയില്‍ നിന്ന് വീണ് അമ്മ; ആലോചിച്ച് നില്‍ക്കാതെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് മൂന്നുവയസ്സുകാരന്‍

Last Updated:

വസ്ത്രങ്ങള്‍ എടുക്കാനായി മുകളിലേക്ക് പോയി തിരിച്ചിറങ്ങുമ്പോള്‍ വീട്ടിലെ പടിയില്‍ നിന്ന് അമ്മ വീഴുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മക്കള്‍ അച്ഛനമ്മമാരെ സഹായിക്കുന്നതും ജീവന്‍ രക്ഷിക്കുന്നതും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ പിച്ച വെച്ച് നടക്കുന്ന ഒരു കുഞ്ഞ് തന്റെ അമ്മ പടിക്കെട്ടില്‍ നിന്ന് വീഴുന്നത് കണ്ടാല്‍ എന്തായിരിക്കും ചെയ്യുക? ഉറക്കെ കരയുകയോ അടുത്തുള്ള ആരെയെങ്കിലും വിളിക്കുകയോ ആയിരിക്കും. എന്നാല്‍ ഇവിടെ മൂന്ന് വയസ്സുകാരനായ മിടുക്കന്‍ ചെയ്തത് എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കുകയാണ്.
advertisement

വെസ്റ്റ് മിഡ്ലാന്‍ഡിലെ റൗലി റെജിസിലാണ് സംഭവം നടന്നത്. വസ്ത്രങ്ങള്‍ എടുക്കാനായി മുകളിലേക്ക് പോയി തിരിച്ചിറങ്ങുമ്പോള്‍ വീട്ടിലെ പടിയില്‍ നിന്ന് കെയ്‌ലി ബോഫെ എന്ന അമ്മ വീഴുകയായിരുന്നു. ഇത് കണ്ട ഉടനെ തന്നെ 999 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയാണ് മകനായ ടോമി ചെയ്തത്.

എമര്‍ജന്‍സി നമ്പറിലേക്ക് വിളി വന്നപ്പോള്‍ തന്നെ പൊലീസ് കോള്‍ ഹാന്‍ഡ്ലര്‍മാര്‍ കുട്ടിയുമായി സംസാരിക്കുകയും സ്ഥലം ട്രേസ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഓഫീസര്‍മാരും ആംബുലന്‍സും 10 മിനിറ്റിനുള്ളില്‍ അവന്റെ വീട്ടിലെത്തി.

advertisement

ആ സംഭവത്തെ കുറിച്ച് കെയ്‌ലി പറയുന്നത് ഇങ്ങനെയാണ്. 'മുകളിലേക്കു പോയതായിരുന്നു ഞാന്‍. കിടപ്പുമുറിയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം പിന്നെ സംഭവിക്കുന്നത് ഗോവണിപ്പടിയുടെ താഴെനിന്നും ഞാന്‍ പൊലീസിനോട് സംസാരിക്കുന്നതാണ്. എന്തായാലും '999 -ല്‍ വിളിക്കുന്നതിനെ കുറിച്ച് ബോധവാനായ ഒരു കൊച്ചുകുട്ടിയെ കിട്ടിയതില്‍ ഞാന്‍ വളരെ ഭാഗ്യവതിയും അനുഗ്രഹീതയുമായി തോന്നുന്നു' അവര്‍ പറഞ്ഞു.

അടിയന്തിര സാഹചര്യങ്ങളില്‍ എന്തുചെയ്യണമെന്ന് കുട്ടികളെ പഠിപ്പിക്കാന്‍ ടോമിയുടെ ഫോണ്‍ കോള്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുമെന്ന് കെയ്‌ലി പറയുന്നു.

999 എന്ന നമ്പറിലേക്ക് അവന്‍ വിളിക്കാന്‍ പഠിച്ചത് യൂട്യൂബ് കാര്‍ട്ടൂണുകള്‍ കണ്ടിട്ടാണ് എന്ന് പറയുന്നു. അടിയന്തര സാഹച്യങ്ങളില്‍ എന്തു ചെയ്യണമെന്ന് കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ് കാര്‍ട്ടൂണുകളെന്നും കെയ്‌ലി പറഞ്ഞു.

advertisement

ഫോണ്‍ സംഭാഷണം ഇങ്ങനെ

999: നിങ്ങളുടെ അമ്മ അവിടെയുണ്ടോ?

ടോമി: ഉണ്ട്

999: അമ്മ ഓക്കേയാണോ? അമ്മയ്ക്കെന്തെങ്കിലും പരിക്കുകളുണ്ടോ?

ടോമി: അമ്മ പടിയുടെ മുകളില്‍ നിന്നും വീണു.

999: എന്‍റെ പേര് മോര്‍ഗനെന്നാണ്. നിങ്ങളുടെ പേരെന്താണ്?

ടോമി: ടോമി.

999: നിങ്ങള്‍ക്ക് എത്ര വയസുണ്ട്? രണ്ടുവയസോ അതോ മൂന്നുവയസോ?

ടോമി: മൂന്ന്

999: മൂന്ന്. അപ്പോള്‍ നിങ്ങള്‍ക്ക് അമ്മയുടെ അടുത്തേക്ക് നടന്ന് ചെല്ലാനാവുമോ?

ടോമി: പറ്റും

999: പറ്റും? എനിക്ക് അമ്മയോട് ഒന്ന് സംസാരിക്കാമോ?

advertisement

999: (അമ്മയോട്) ഇത് പൊലീസാണ്

കെയ്‍ലി: ഞാന്‍ പടികളില്‍ നിന്നും താഴേക്ക് വീണു.

999: നിങ്ങള്‍ പടികളില്‍ നിന്നും വീണോ?

കെയ്‍ലി: അതേ

999: ഓക്കേ, ഞാന്‍ നിങ്ങള്‍ക്ക് സഹായം എത്തിക്കാം. എവിടെയാണ് നിങ്ങള്‍ക്ക് വേദന പറ്റിയിരിക്കുന്നത്?

കെയ്‍ലി: എന്‍റെ പുറത്താണ്.

കെയ്‍ലി: ആരാണ് നിങ്ങൾക്ക് ഫോണ്‍ ചെയ്‍തത്?

999: നിങ്ങളുടെ കുട്ടി

കെയ്‍ലി: എന്‍റെ മോനോ?

999: അതേ. എന്തായാലും സാരമില്ല. അവിടെനിന്നും അനങ്ങേണ്ട. ഞാന്‍ നിങ്ങള്‍ക്ക് ഉടനെത്തന്നെ സഹായമെത്തിക്കാം. ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പടിയില്‍ നിന്ന് വീണ് അമ്മ; ആലോചിച്ച് നില്‍ക്കാതെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് മൂന്നുവയസ്സുകാരന്‍
Open in App
Home
Video
Impact Shorts
Web Stories