മഹാരാഷ്ട്രയിലെ തഡോബാ അന്ധരി ടൈഗർ റിസര്‍വിൽ നിന്ന് അജിത് കുൽക്കര്‍ണി എന്നയാൾ കഴിഞ്ഞ വർഷം പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് സൂചന. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുഷാന്ത് നന്ദ ഈ വീഡിയോ വീണ്ടും ഷെയർ ചെയ്തതോടെയാണ് സംഭവം വൈറലായത്. മഹാരാഷ്ട്രയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ നാഷണൽ പാർക്കാണ് തഡോബാ.
Also Read-കരുതലോടെ ഒരു തുമ്പിക്കൈ:നടുറോഡിൽ കിടന്ന ആമയെ വഴിയരികിലേക്ക് തള്ളിവിട്ട് കുട്ടിയാന: വീഡിയോ വൈറൽ
അമ്മക്കടുവയും മൂന്ന് കുഞ്ഞുങ്ങളും തടാകത്തിൽ നിന്ന് വെള്ളം കുടിക്കുന്ന ദൃശ്യങ്ങളാണ് പതിനൊന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. 'ആഹാരമില്ലാതെ കടുവകൾക്ക് രണ്ടാഴ്ച വരെ കഴിയാനാകും എന്നാൽ വെള്ളമില്ലാതെ പരമാവധി നാല് ദിവസം വരെ മാത്രമെ കഴിയാനാകു' ഈ കുടുംബം വെള്ളം കുടിക്കുന്നത് ആസ്വദിക്കു എന്നാണ് സുഷാന്ത് വീഡിയോയ്ക്കൊപ്പം കുറിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ലൈക്കും ഷെയറുമായി വീഡിയോ വൈറലാവുകയായിരുന്നു.
advertisement
വീഡിയോ ചുവടെ: