കരുതലോടെ ഒരു തുമ്പിക്കൈ:നടുറോഡിൽ കിടന്ന ആമയെ വഴിയരികിലേക്ക് തള്ളിവിട്ട് കുട്ടിയാന: വീഡിയോ വൈറൽ

Last Updated:

ആമ റോഡരികിലേക്കെത്തിയെന്ന് ഉറപ്പാക്കുന്നത് വരെ കുട്ടിയാന കാത്തു നില്‍ക്കുന്നതും 23 സെക്കൻഡ് നീണ്ട വീഡിയോ ദൃശ്യങ്ങളിൽ കാണാം.

'ആപത്തിൽ സഹായിക്കുന്നവനാണ് യഥാർഥ സുഹൃത്ത്' എന്നൊരു ചൊല്ലുണ്ട്.. നമുക്ക് ഒരു അത്യാവശ്യം വരുമ്പോൾ മുന്നും പിന്നും നോക്കാതെ സഹായത്തിനായി ഓടിയെത്തും... സൗഹൃദത്തിന്റെ മൂല്യം മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും തിരിച്ചറിയുന്നുണ്ടെന്ന് വ്യക്തമാക്കി ഹൃദയത്തിന് കുളിർമയേകുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഒരു ആമയും കുട്ടിയാനയും തമ്മിലുള്ള സൗഹൃദ വീഡിയോ ട്വിറ്റർ വഴി പങ്കു വച്ചത് ഫോറസ്റ്റ് സർവീസ് ഓഫീസറായ പ്രവീൺ കസ്വാൻ ആണ്. മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ വൈറലാവുകയും ചെയ്തു.
നടുറോഡിൽ കിടന്ന ഒരു ആമയെ അതുവഴി പോവുകയായിരുന്നു കുട്ടിയാന തുമ്പിക്കൈ കൊണ്ട് വശത്തേക്ക് നീക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുമ്പിക്കൈ കൊണ്ട് തട്ടേറ്റ ആമ സൂചന മനസിലാക്കി റോഡരികിലേക്ക് നടന്നു നീങ്ങുന്നു. ആമ റോഡരികിലേക്കെത്തിയെന്ന് ഉറപ്പാക്കുന്നത് വരെ കുട്ടിയാന കാത്തു നില്‍ക്കുന്നതും 23 സെക്കൻഡ് നീണ്ട വീഡിയോ ദൃശ്യങ്ങളിൽ കാണാം.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കരുതലോടെ ഒരു തുമ്പിക്കൈ:നടുറോഡിൽ കിടന്ന ആമയെ വഴിയരികിലേക്ക് തള്ളിവിട്ട് കുട്ടിയാന: വീഡിയോ വൈറൽ
Next Article
advertisement
പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ; പരാതിയുമായി കുടുംബം
പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ; പരാതിയുമായി കുടുംബം
  • മകനെ പരസ്യത്തിൽ ഉപയോഗിച്ചതിന് മിൽമക്കെതിരെ വിദ്യാർത്ഥിയുടെ പിതാവ് പരാതി നൽകി.

  • വിദ്യാർത്ഥിയുടെ കാരിക്കേച്ചർ ഉപയോഗിച്ച് മിൽമ പരസ്യം പുറത്തിറക്കി, മാതാപിതാക്കൾക്ക് സമ്മതമില്ല.

  • മകനെ അഭിനന്ദിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ സന്ദേശം അയച്ചതായി മാതാപിതാക്കൾ പറഞ്ഞു.

View All
advertisement