ഹോട്ടലിലെ മുകൾ നിലയിലെ മുറിയിലാണ് ദമ്പതികൾ കഴിഞ്ഞിരുന്നത്. ജനാലയുടെ കർട്ടൻ നീങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ ഇവർ പ്രണയസല്ലാപങ്ങളിൽ ഏർപ്പെട്ടതാണ് എല്ലാത്തിനും കാരണം. വഴിയാത്രക്കാരായ ചിലർ ഇതുകണ്ടു. വിവരമറിഞ്ഞ് ആൾക്കാരുടെ എണ്ണം കൂടി. ഇതോടെ ട്രാഫിക് ബ്ലോക്കുമായി. ചിലർ കൂക്കിവിളിച്ചപ്പോൾ മറ്റുചിലർ ദൃശ്യങ്ങൾ പകർത്തി. ഒടുവിൽ ട്രാഫിക്ക് ബ്ലോക്ക് നീക്കാൻ പൊലീസിന് വരേണ്ടിവന്നു. ദമ്പതികളുടെ മുഖം വീഡിയോയിൽ വ്യക്തമായി കാണുന്നില്ലെങ്കിലും, എന്താണ് മുറിയിൽ നടക്കുന്നത് എന്നത് വ്യക്തമാണ്.
താഴെ തടിച്ചുകൂടിയവർ പകര്‍ത്തിയ ദമ്പതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ദൃശ്യങ്ങൾ പോസ്റ്റുചെയ്തതിനെ അനുകൂലിച്ചും എതിർത്തുമുള്ള ചർച്ചകളും പൊടിപൊടിച്ചു. ദമ്പതികൾ അടച്ചിട്ട മുറിയിൽ ചെയ്യേണ്ട കാര്യം പരസ്യമായി ചെയ്തത് തെറ്റാണെന്നാണ് ബഹുഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയാണെങ്കിലും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും അത് നിയമവിരുദ്ധമാണെന്നും അവർ പറയുന്നു. സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണ് ഇതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
advertisement
'അബദ്ധം പറ്റുക മനുഷ്യസഹജമായ കാര്യമാണ്. അത്തരത്തിലൊരു അബദ്ധമാണ് ദമ്പതികൾക്ക് ഉണ്ടായത്. അതിനെ പരസ്യപ്പെടുത്തേണ്ട കാര്യമില്ല. നിങ്ങൾക്ക് ഇത്തരത്തിൽ പറ്റുന്ന അബദ്ധം ആരെങ്കിലും പരസ്യമാക്കിയാലുള്ള അവസ്ഥ ആലോചിച്ചാൽ മാത്രം മതി'- ഒരു സോഷ്യൽ മീഡിയ ഉപഭോക്താവ് കുറിച്ചു. ചർച്ചകൾ ഒഴിവാക്കി ദൃശ്യങ്ങൾ കൂടുതൽ പ്രചരിക്കുന്നത് തടയണമെന്നാണ് മറ്റുചിലർ അഭിപ്രായപ്പെട്ടത്.
Summary: A video showing a couple engaged in an intimate moment inside a hotel room has gone viral, drawing mixed reactions across social media. Reportedly filmed at a five-star property in Jaipur, the footage appears to have been captured by a passerby through a window with open curtains.