TRENDING:

മകൻ കുഴൽക്കിണറിൽ; സോഷ്യൽ മീഡിയയുടെ കണ്ണ് നനച്ച് രക്ഷാപ്രവർത്തനത്തിന് ബാഗ് തുന്നുന്ന അമ്മയുടെ ചിത്രം

Last Updated:

രക്ഷാപ്രവർത്തനത്തിനായി ബാഗ് വേണമെന്ന് രക്ഷാപ്രവർത്തവർ പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെയാണ് കലൈമാരി ബാഗ് തുന്നാൻ തയ്യാറായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുച്ചി: രണ്ടുവയസുള്ള മകൻ കുഴൽക്കിണറിൽ ജീവിതത്തിനും മരണത്തിനുമിടയിൽ. അമ്മ ഇവിടെ അവന്റെ രക്ഷാപ്രവർത്തനത്തിനുള്ള ബാഗ് തുന്നുന്നു. ആരുടെയും കണ്ണുനിറച്ചു പോകുന്നതാണ് ഈ ചിത്രം.
advertisement

തമിഴ്നാട്ടിലെ തിരുച്ചിയിൽ കുഴൽക്കിണറിൽ വീണ സുജിത്ത് എന്ന രണ്ടു വയസുകാരന്റെ രക്ഷാ പ്രവർത്തനത്തിനായി അമ്മ കലൈമാരി തുണി സഞ്ചി തുന്നുന്ന ചിത്രം ആദ്യം ട്വീറ്റ് ചെയ്തത് ഇന്ത്യൻ എക്സ്പ്രസ് ആയിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലാവുകയായിരുന്നു.

also read:ഇനി ആറ് മിനിട്ട് ഇടവിട്ട് കൊച്ചി മെട്രോ ട്രെയിന്‍ സർവീസ്

മേശയ്ക്കു മുന്നിൽ കുനിഞ്ഞിരിക്കുന്ന കലൈമാരിയുടെ ചിത്രം ഒരു വേദനയാണ്. രക്ഷാപ്രവർത്തനത്തിനായി ബാഗ് വേണമെന്ന് രക്ഷാപ്രവർത്തവർ പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെയാണ് കലൈമാരി ബാഗ് തുന്നാൻ തയ്യാറായത്. ആ സമയത്ത് ബാഗ് തയ്ക്കാൻ പ്രദേശത്ത് തുന്നൽക്കാരില്ലാത്തതിനാലാണ് കലൈമാരി തന്നെ ആ ദൗത്യം ഏറ്റെടുത്തത്. ആശങ്കയുടെ നിമിഷങ്ങളിലും അവരുടെ പ്രതീക്ഷയും ധൈര്യവും വ്യക്തമാക്കുന്നതാണ് ചിത്രം.

advertisement

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയ്ക്കാണ് പറമ്പില്‍ കളിക്കുകയായിരുന്ന കുഞ്ഞ് അബദ്ധത്തിൽ കുഴൽക്കിണറിൽ വീണത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം തുടരുകയാണ്. മൈക്കിലൂടെ മാതാപിതാക്കളുടെ ശബ്ദം കുഞ്ഞിനെ കേൾപ്പിച്ച് അവനെ‍‍‍‍ ശാന്തനാക്കാനുള്ള ശ്രമവും ഉണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മകൻ കുഴൽക്കിണറിൽ; സോഷ്യൽ മീഡിയയുടെ കണ്ണ് നനച്ച് രക്ഷാപ്രവർത്തനത്തിന് ബാഗ് തുന്നുന്ന അമ്മയുടെ ചിത്രം