ഇനി ആറ് മിനിട്ട് ഇടവിട്ട് കൊച്ചി മെട്രോ ട്രെയിന്‍ സർവീസ്

Last Updated:

രാവിലെ 9 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7വരെയുമാണ് ആറ് മിനിട്ട് ഇടവിട്ട് മെട്രോ ട്രെയിന്‍ സർവീസ് നടത്തുന്നത്.

തിങ്കളാഴ്ച മുതല്‍ ആറ് മിനിട്ട് ഇടവിട്ട് കൊച്ചി മെട്രോ ട്രെയിന്‍ സർവീസ് ആരംഭിക്കാൻ തീരുമാനം. തിരക്കുള്ള സമയങ്ങളിലാണ് പുതിയ മാറ്റം.
രാവിലെ ഒൻപത് മുതല്‍ 10 വരെയും വൈകിട്ട് നാലു മുതല്‍ ഏഴ് വരെയുമാണ് ആറ് മിനിട്ട് ഇടവിട്ട് സർവീസ് നടത്തുന്നത്. നിലവിൽ ഏഴ് മിനിട്ട് ഇടവിട്ടാണ് മെട്രോ ട്രെയിന്‍ സർവീസ്.
മഹാരാജാസ് മുതല്‍ തൈക്കൂടം വരെ സര്‍വീസ് നീട്ടിയതോടെ ദിവസേന 60000 യാത്രക്കാരാണ് മെട്രോയെ ആശ്രയിക്കുന്നുന്നത്. ശനിയും ഞായറും ഇത് 65000 ആകും. മഴപെയ്ത് വെള്ളക്കെട്ടുണ്ടായ ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം 75000 ആയി  ഉയര്‍ന്നിരുന്നു.  നിലവിലെ സാഹചര്യത്തിൽ ആറ് മിനിട്ടിനിടെ സർവീസ് നടത്തണമെങ്കിൽ ഇപ്പോഴുള്ള 13 ട്രെയിനുകളുടെ എണ്ണം 15 ആയി ഉയര്‍ത്തേണ്ടി വരും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇനി ആറ് മിനിട്ട് ഇടവിട്ട് കൊച്ചി മെട്രോ ട്രെയിന്‍ സർവീസ്
Next Article
advertisement
'ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു; നൊബേലിന് അർഹൻ'; ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും ട്രംപ്
'ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു; നൊബേലിന് അർഹൻ'; ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും ട്രംപ്
  • ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും ആവർത്തിച്ച് ട്രംപ്.

  • ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചതിനാൽ നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് ട്രംപ് അവകാശപ്പെട്ടു.

  • അമേരിക്കയ്ക്ക് മുമ്പൊരിക്കലും ലഭിക്കാത്ത തരത്തിലുള്ള ബഹുമാനവും ആരാധനയും ലഭിക്കുന്നുണ്ടെന്ന് ട്രംപ്.

View All
advertisement