മോഹൻലാലിനോട് പരസ്യത്തിൽ നിന്നു പിന്മാറാൻ അഭ്യർത്ഥിച്ചത് വിൽപന കുറഞ്ഞതിനാൽ: ശോഭന ജോർജ്
എന്നാൽ വിവാദം അവിടംകൊണ്ട് അവസാനിച്ചില്ല. പൊതുജനമധ്യത്തിൽ തന്നെ അപമാനിച്ചെന്ന് കാട്ടി മോഹൻലാൽ 50 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തു. ഇതോടെ പരസ്യം പിൻവലിക്കാൻ താരത്തിന് നോട്ടീസ് നൽകി താരമായ ശോഭന ജോർജ് വിരണ്ടു. ഖാദി ബോർഡ് വിറ്റാൽപ്പോലും 50 കോടി കിട്ടില്ലെന്ന് അവർ പരസ്യമായി പറഞ്ഞിരുന്നു. ഏതായാലും സ്വകാര്യ സ്ഥാപനം പിൻവലിച്ച പരസ്യം വീണ്ടും ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ ഇക്കാര്യത്തിൽ ഖാദി ബോർഡ് അനുരജ്ഞനത്തിന് തയ്യാറായെന്നാണ് വ്യാഖ്യാനം.
advertisement
ചർക്കയിൽ നൂൽ നൂൽക്കുന്ന പരസ്യത്തിലൂടെ സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഖാദി ബോർഡിന് നഷ്ടവുമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശോഭന ജോർജ് മോഹൻലാലിന് നോട്ടീസ് അയച്ചത്. സ്വകാര്യ സ്ഥാപനത്തിന് ഖാദിയുമായി യാതൊരു ബന്ധവുമില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. നോട്ട് അയച്ച വിവരം പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞതാണ് മോഹൻലാലിനെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് അദ്ദേഹം ഖാദി ബോർഡിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.