വിര്‍ച്വലായി ഇക്കാര്യം പറയാനെത്തിയതായിരുന്നു ഗൗരവ്. എന്നാല്‍ ഈ വേളയില്‍ അദ്ദേഹം ധരിച്ചിരുന്നത് 400 ഡോളര്‍ (33000രൂപ) വിലവരുന്ന ബര്‍ബെറി ടീ ഷര്‍ട്ടായിരുന്നു. ഗൗരവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയതോടെയാണ് നിരവധി പേര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. വിലകൂടിയ ബ്രാന്‍ഡഡ് ഷര്‍ട്ട് ധരിച്ചാണ് ഗൗരവ് ജീവനക്കാരുടെ ശമ്പള വര്‍ധനവ് കട്ട് ചെയ്ത കാര്യം പറയാനെത്തിയതെന്നാണ് പലരും വിമര്‍ശിച്ചു.
'എന്തൊക്കെ സംഭവിച്ചാലും സിഇഒമാര്‍ അവരുടെ ജീവിത നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല.
ബിസിനസിനെ മുന്നോട്ട് നയിക്കുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ അവര്‍ കൈവെയ്ക്കുകയും ചെയ്യും,'' എന്ന് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
advertisement
'' താഴേക്കിടയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളമെന്തിനാണ് കട്ട് ചെയ്യുന്നത്. അതിന് പകരം ഉന്നത ശ്രേണിയിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ചുകൂടെ? അവര്‍ക്ക് വേണ്ടിയല്ലെ കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നത്,'' എന്നൊരാള്‍ കമന്റ് ചെയ്തു.
കമ്പനിയ്ക്ക് ടാര്‍ജറ്റുകള്‍ നേടാന്‍ സാധിച്ചില്ലെന്നും 2023 കമ്പനിയ്ക്ക് വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിയാത്ത വര്‍ഷമായിരുന്നുവെന്നും ഗൗരവ് തന്റെ വീഡിയോയില്‍ പറയുന്നുണ്ട്. രണ്ട് വര്‍ഷമായി കമ്പനിയിലെ ചില ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന കാര്യവും മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇക്കഴിഞ്ഞ ജൂലൈയില്‍ ഏകദേശം 250ലധികം ജീവനക്കാരെയാണ് അണ്‍അക്കാദമിയില്‍ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ടത്. കമ്പനി പുനസംഘടനയുടെയും അതത് വര്‍ഷത്തെ അവരുടെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.