TRENDING:

എട്ട് ലക്ഷം രൂപ ടിപ്പ് കിട്ടിയ റെസ്റ്ററന്റ് ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Last Updated:

പേര് വെളിപ്പെടുത്താത്ത ഒരു കസ്റ്റമറാണ് ലിന്‍സിയ്ക്ക് ഇത്രയും വലിയൊരു തുക ടിപ്പായി നല്‍കിയത്. ഇതിന് പിന്നാലെയാണ് ലിന്‍സിയെ പുറത്താക്കിക്കൊണ്ട് റെസ്റ്ററന്റ് അധികൃതര്‍ രംഗത്തെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കസ്റ്റമറില്‍ നിന്ന് 10,000 ഡോളര്‍ (ഏകദേശം 8.29 ലക്ഷം രൂപ) ടിപ്പ് ലഭിച്ചതിന് പിന്നാലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന് ആരോപിച്ച് യുഎസിലെ റെസ്റ്ററന്റ് ജീവനക്കാരി. മിഷിഗണിലെ മേസണ്‍ ജാര്‍ കഫേ ജീവനക്കാരിയ്ക്കാണ് ജോലി നഷ്ടമായത്. എന്നാല്‍ റെസ്റ്റോറന്റ് ജീവനക്കാരിയായ ലിന്‍സി ബോയ്ഡിന്റെ പിരിച്ചുവിടലും ടിപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് റെസ്റ്റോറന്റ് ഉടമകള്‍ പറഞ്ഞു.
advertisement

പേര് വെളിപ്പെടുത്താത്ത ഒരു കസ്റ്റമറാണ് ലിന്‍സിയ്ക്ക് ഇത്രയും വലിയൊരു തുക ടിപ്പായി നല്‍കിയത്. ഇതിന് പിന്നാലെയാണ് ലിന്‍സിയെ പുറത്താക്കിക്കൊണ്ട് റെസ്റ്ററന്റ് അധികൃതര്‍ രംഗത്തെത്തിയത്.

'' നിലവിലെ തൊഴിലാളി നിയമമനുസരിച്ച് പുറത്താക്കലിന്റെ കാരണം എന്തെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. എന്നാല്‍ ടിപ്പുമായി ബന്ധപ്പെട്ടല്ല ലിന്‍സിയെ ജോലിയില്‍ നിന്നും പുറത്താക്കിയത് എന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂ. ആ ടിപ്പ് ലിന്‍സിയ്ക്ക് അവകാശപ്പെട്ടതാണ്,'' റെസ്റ്ററന്റ് ഉടമകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Also read-മരിച്ചുപോയ കൂട്ടുകാരന്റെ ഓര്‍മയ്ക്കായി റെസ്റ്ററന്റിന് 8.2 ലക്ഷം രൂപയോളം ടിപ്

advertisement

കസ്റ്റമറിന്റെ അഭ്യര്‍ത്ഥനപ്രകാരം മറ്റ് ഒമ്പത് ജീവനക്കാര്‍ക്കുമായി ടിപ്പ് വീതിച്ചുവെന്നും റെസ്റ്ററന്റ് അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ ജീവനക്കാരെ നല്ല രീതിയിലാണ് പരിഗണിച്ച് വരുന്നതെന്നും ഉടമകള്‍ പറഞ്ഞു.

അതേസമയം ടിപ്പ് ലഭിച്ചതിന് ശേഷം റെസ്റ്ററന്റില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് ലിന്‍സി പറഞ്ഞു. തുടര്‍ന്ന് ഒരു ദിവസം അവധിയെടുക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്നും ലിന്‍സി പറഞ്ഞു. ഒരു ഫോണ്‍കോളിലൂടെയാണ് പിരിച്ചുവിടപ്പെട്ടു എന്ന സന്ദേശം തനിക്ക് ലഭിച്ചതെന്നും ലിന്‍സി കൂട്ടിച്ചേർത്തു

'' നിരവധി പേര്‍ വളരെയധികം വര്‍ഷങ്ങളായി ഞങ്ങളോടൊപ്പം ജോലി ചെയ്ത് വരുന്നുണ്ട്. അവര്‍ക്ക് ധാരാളം അവസരങ്ങളും ഞങ്ങള്‍ നല്‍കിവരുന്നു. വ്യക്തമായ കാരണമില്ലാതെ ആരെയും ഞങ്ങള്‍ ജോലിയില്‍ നിന്ന് പറഞ്ഞുവിടാറില്ല,'' ഉടമകളിലൊരാളായ ജെയിം കസിന്‍സ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ജോലി നഷ്ടപ്പെട്ടതോടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ലിന്‍സി തീരുമാനിക്കുകയും അവര്‍ നഗരം വിടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
എട്ട് ലക്ഷം രൂപ ടിപ്പ് കിട്ടിയ റെസ്റ്ററന്റ് ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Open in App
Home
Video
Impact Shorts
Web Stories