ഐടി മേഖലയില്‍ ലീന മുഴുവന്‍ സമയവും ജോലി ചെയ്യുന്നുണ്ടെങ്കിലും അതിലൂടെ പ്രതിവര്‍ഷം 90,000 ഡോളറാണ് സമ്പാദിക്കുന്നത്. ആഴ്ചയില്‍ 20 മണിക്കൂര്‍ നേരമാണ് ലീന ചെടികളുടെ പരിപാലനത്തിനും വില്‍പ്പനയ്ക്കുമായി ചെലവഴിക്കുന്നത്. ചെടികള്‍ വാങ്ങുന്നത് മുതല്‍ അത് വില്‍ക്കുന്നതും കയറ്റി അയക്കുന്നതുമെല്ലാം ലീനയുടെ നേതൃത്വത്തിലാണ്. ലീനയുടെ വീട് തന്നെ ഇപ്പോള്‍ ചെടികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനിടെ ജോലികള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് അഞ്ച് ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. ബിസിനസ് ലാഭകരമായതോടെ ലീനയുടെ ഭര്‍ത്താവ് തന്റെ മുഴുവന്‍ സമയ ജോലി ഉപേക്ഷിച്ചു.
advertisement
തന്റെ ഹോബി ബിസിനസ്സാക്കി മാറ്റുന്നതിന് മുമ്പ് ഇതിനായി ധാരാളം സമയം ലീന ചെലവഴിച്ചിരുന്നു. സ്‌പ്രെഡ്ഷീറ്റ് ഉപയോഗിച്ച് വില്‍പ്പനയും ചെലവുകളും ട്രാക്ക് ചെയ്യുകയും ചെടികള്‍ വാങ്ങുന്നവരെ കണ്ടെത്താന്‍ സാമൂഹിക മാധ്യമം പ്രയോജനപ്പെടുത്തുകയും ചെയ്തു. ആദ്യമൊക്കെ ലൈവ് സ്ട്രീമിംഗ് ലീനയ്ക്ക് ബുദ്ധിമുട്ടായിരുന്നുവെങ്കിലും വൈകാതെ അവര്‍ അതില്‍ വിജയിക്കുകയും ഏകദേശം 100ല്‍ പരം ചെടികള്‍ ഒരു ലൈവ് സ്ട്രീമില്‍ വില്‍ക്കുകയും ചെയ്തു.
2500 രൂപ മുതലാണ് ലീനയുടെ ചെടികളുടെ വില ആരംഭിക്കുന്നത്. 9700 രൂപ വരെ വില വരുന്ന ചെടികള്‍ അവരുടെ ശേഖരത്തിലുണ്ട്. ഭാവിയില്‍ തന്റെ മുഴുവന്‍ സമയ ജോലി ഉപേക്ഷിച്ച് ചെടികളുടെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലീന ലക്ഷ്യമിടുന്നത്. ഭര്‍ത്താവിന്റെ ഓട്ടോ ഷോപ്പ് വില്‍ക്കാനും ഫ്‌ളോറിഡയിലേക്ക് താമസം മാറാനും അവര്‍ ആഗ്രഹിക്കുന്നു.