സൊമാറ്റോ യൂണിഫോമും ഭക്ഷണത്തിന്റെ ബാഗും ധരിച്ച് ഇയാൾ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. 'അർബാസ് ദ ഗ്രേറ്റ്' എന്ന ഒരു ഉപഭോക്താവാണ് ഈ വീഡിയോ എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഹൈദരാബാദിൽ പെട്രോൾ പമ്പുകൾ അടച്ചതിനാൽ ഇംപീരിയൽ ഹോട്ടലിന് സമീപമുള്ള ചഞ്ചൽഗുഡയിൽ ഒരു സൊമാറ്റോ ഡെലിവറി ബോയ് കുതിരപ്പുറത്ത് ഭക്ഷണം വിതരണം ചെയ്യാൻ പോകുന്നു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഇതിൽ കുറിച്ചിരിക്കുന്നത്. ഇത് നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയത്.
advertisement
അതേസമയം ഹിറ്റ് ആൻഡ് റൺ കേസുകൾ സംബന്ധിച്ച പുതിയ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവർമാർ നടത്തിയ സമരത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ പെട്രോൾ പമ്പുകളിൽ ഇന്ധന വിതരണം പ്രതിസന്ധിയിലായിരുന്നു. ഹൈദരാബാദ്, ലഖ്‌നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ പെട്രോൾ പമ്പുകളിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. എന്നാൽ വീഡിയോയിലുള്ളത് യഥാർത്ഥ സൊമാറ്റോ ഡെലിവറി ബോയ് തന്നെയാണോ എന്നതും ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി മറ്റാരെങ്കിലും ചെയ്തതാണോ എന്ന കാര്യവും വ്യക്തമല്ല.
കഴിഞ്ഞ വർഷം സമാന രീതിയിൽ ഒരു സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ കുതിരപ്പുറത്ത് ഭക്ഷണം വിതരണം ചെയ്യാൻ പോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ രീതിയിൽ അന്ന് വൈറലാവുകയും ചെയ്തു. എന്നാൽ വീഡിയോയിൽ ഉള്ളത് സ്വിഗ്ഗി ജീവനക്കാരനല്ലെന്നും ഇയാൾ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ ഓറഞ്ച് യൂണിഫോം മറ്റൊരാളിൽ നിന്ന് വാങ്ങി ധരിച്ചതാണെന്നും പിന്നീട് കണ്ടെത്തി.