രഹസ്യ ബന്ധങ്ങളെ കുറിച്ചും നിർണായക സമയങ്ങളിൽ ആളുകൾ എടുക്കുന്ന അപകടകരമായ തീരുമാനങ്ങളെ കുറിച്ചും വ്യാപകമായ ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് ഈ വിഡിയോ. ഒരു അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്ന, പാന്‌റ് മാത്രം ധരിച്ച ഒരു യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. റെയിലിംഗിൽ തൂങ്ങിക്കിടക്കുന്ന ഇയാൾ അപകടകരമായ രീതിയില്‍ താഴേക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വീഡിയോയുടെ പശ്ചാത്തലത്തിൽ ചിരിയും കേൾക്കാം. ഭർത്താവ് അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഭാര്യയും കാമുകനും പ്രണയനിമിഷങ്ങൾ പങ്കിടുകയായിരുന്നു. ഭർത്താവ് വന്നതറിഞ്ഞ്, തടികേടാവാതിരിക്കാൻ യുവാവ് രക്ഷാമാർഗം തേടുന്നു. പ്രധാന വാതിലോ ബാൽക്കണിയോ അല്ലാതെ രക്ഷപ്പെടാൻ മറ്റുവഴികളൊന്നുമില്ലെന്ന് യുവാവിന് മനസ്സിലാകുന്നു. വാതിലിൽ കൂടി പുറത്തേക്ക് ഇറങ്ങിയാൽ പിടിവീഴുമെന്ന് ഉറപ്പിച്ച യുവാവ് ബാൽക്കണിയിലൂടെ താഴേക്ക് ചാടാൻ തീരുമാനിക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് തീരുമാനം നടപ്പാക്കി.
എന്നാൽ സംഭവം നടന്ന സ്ഥലം എവിടെയെന്ന് വ്യക്തമല്ല. ഇന്ത്യയിലോ ഏഷ്യയിലെ മറ്റെവിടെയോ ആകാമെന്നാണ് സോഷ്യൽ മീഡിയയിലെ ഊഹാപോഹങ്ങൾ. ആ യുവാവ് സുരക്ഷിതനായി മടങ്ങിയോ, അതോ വീഴ്ചയിൽ പരിക്കേറ്റോ എന്ന് കാണിക്കുന്നതിന് മുൻപ് വീഡിയോ കട്ടാവുന്നു.
മുൻപും ഇത്തരം പ്രവൃത്തികള്‍ അപകടകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2021ൽ ഗുജറാത്തിലെ സൂറത്തിൽ 30 വയസ്സുള്ള ഒരാൾ സമാനമായ സാഹചര്യത്തിൽ മൂന്നാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് ചാടിയെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു.
വീഡിയോക്ക് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചില ഉപയോക്താക്കൾ "പ്രണയം എന്നാൽ നിങ്ങളുടെ ജീവൻ അപകടത്തിലാക്കുക എന്നതാണ്" പോലുള്ള അഭിപ്രായങ്ങൾ ഉപയോഗിച്ച് സാഹചര്യത്തെ നിസ്സാരവൽക്കരിച്ചപ്പോൾ, മറ്റുള്ളവർ സുരക്ഷയെയും അതിൽ ഉൾപ്പെട്ട മോശം മുൻവിധികളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. "ഇത് തമാശയല്ല. അയാൾക്ക് മരണം വരെ സംഭവിക്കാമായിരുന്നു" മറ്റൊരാൾ കമന്റ് ചെയ്തു.
