വീഡിയോയിൽ കളിപ്പാട്ടങ്ങൾക്കൊപ്പം ഒരു കുഞ്ഞുവാവയെയും കാണാം. ഇവിടേക്ക് വീട്ടിലെ വളർത്തു നായ വരികയാണ്. കുഞ്ഞിന് നടക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ നായ കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്നതാണ് വീഡിയോ. കുഞ്ഞുിനൊപ്പം നായയും ആ മുറി മുഴുവൻ ഇഴയുന്നത് വീഡിയോയിൽ കാണാം.
advertisement
advertisement
'കുഞ്ഞിന് നടക്കാൻ കഴിയില്ലെന്ന് ഈ നായയ്ക്ക് മനസിലായി. അതുകൊണ്ട് എങ്ങനെ ഇഴയാമെന്ന് അവനെ പഠിപ്പിക്കാൻ തീരുമാനിച്ചു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
advertisement
വളർത്തു മൃഗങ്ങളിൽ ഏറ്റവും മികച്ചതാണ് നായകളെന്നാണ് ചിലർ പറയുന്നത്. മനോഹരമായ വീഡിയോ പങ്കുവെച്ചതിന് നിരവധിപേർ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2020 4:02 PM IST
