'സാഹചര്യങ്ങള്‍ മാറിയേക്കാം എന്നാല്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍ മാറില്ല' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യചിത്രത്തിന് വേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
ഫിറ്റ്നസ് വീഡിയോകളിൽ സഹതാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടും കോഹ്‌ലി ഫിറ്റ്നസ് വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ 50 ലക്ഷത്തോളം ആളുകളാണ് വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റയിലെ വീഡിയോ കണ്ടത്.
ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ വിശേഷം ഇന്നലെ താരം പങ്കുവെച്ചതിന് പിന്നാലെയാണ് പുതിയ വീഡിയോ. വിരുഷ്ക താരകുടുംബത്തിലേക്ക് ഒരു അതിഥി കൂടിയെത്തുന്നു എന്നതായിരുന്നു ഇന്നലെ പുറത്തുവിട്ട വാർത്ത. ഇനി ഞങ്ങള്‍ മൂന്ന് പേര്‍ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും സന്തോഷ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 28, 2020 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ