കനേഡിയൻ ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഹാഡ്‌ഫീൽഡായാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ ബഹിരാകാശ യാത്രാമധ്യേ ആണ് അദ്ദേഹം നനഞ്ഞ തൂവാല ഉപയോഗിച്ച് രസകരമായ പരീക്ഷണം നടത്തുന്നത്. 2013ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്ന് നേരിട്ട് സ്ട്രീം ചെയ്തതാണ് ഈ വീഡിയോ. ഇതിൽ ക്രിസ് നനഞ്ഞ തൂവാല ആദ്യം കാണിക്കുന്നുണ്ട്. അതിനുശേഷം അദ്ദേഹം തൂവാല നന്നായി പിഴിയുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിൽ നിന്ന് വെള്ളം വരുന്നുണ്ടെങ്കിലും താഴേയ്ക്ക് വരുന്നില്ല. ബഹിരാകാശത്ത് ഗുരുത്വാകർഷണത്തിന്റെ അഭാവം മൂലം ജെൽ പോലെയാണ് വെള്ളം തൂവാലയുടെ പുറത്ത് കാണപ്പെടുന്നത്.
advertisement
Also Read- എന്താണ് ബെന്നു ഛിന്നഗ്രഹം? ഭൂമിയെ ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിൽ നാസ
വെറും 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ എന്തായാലും കാഴ്ചക്കാരിൽ കൗതുകം ഉണർത്തും എന്ന കാര്യത്തിൽ സംശയമില്ല. പഴയ വീഡിയോ വീണ്ടും അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് അത്ഭുതകരമായ ഈ കാഴ്ച കണ്ട് നിരവധി ആളുകൾ കമന്റുകൾ പങ്കുവെക്കുന്നുണ്ട്.
അതേസമയം ഈയടുത്ത് മറ്റൊരു ബഹിരാകാശ യാത്രികൻ കുപ്പിയിൽ നിന്ന് ചുവന്ന നിറത്തിലുള്ള ദ്രാവകം കുടിക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോയും വൈറൽ ആയി മാറിയിരുന്നു. ഇത് കുടിക്കാനായി അദ്ദേഹം ആദ്യം ട്യൂബ് ഉപയോഗിച്ചെങ്കിലും അപ്രതീക്ഷിതമായി അതെല്ലാം പുറത്തേക്ക് തള്ളി ദ്രാവകം മുഴുവൻ മുഖത്ത് തെറിച്ചു വീഴുകയായിരുന്നു. ബഹിരാകാശ സഞ്ചാരിയുടെ കണ്ണിലേക്ക് ഇത് തെറിക്കുകയും തുടർന്ന് കണ്ണീർ വരുന്നതും എല്ലാം വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഇതിനെ തുടർന്ന് അയാളുടെ മുഖം മുഴുവൻ ചുവന്ന ദ്രാവകം കൊണ്ട് നിറയുകയും ചെയ്തു. ഈ വീഡിയോയും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു. ഈ അപ്രതീക്ഷിതമായ സംഭവത്തിൽ കാഴ്ചക്കാർ ഏറെ അമ്പരക്കുകയും ചെയ്തിരുന്നു.