രേഖ സ്ഥലം മാറി പോകുകയാണെന്ന വാര്‍ത്ത പരന്നതോടെ ഗ്രാമം മുഴുവന്‍ അവര്‍ക്ക് വിടപറയാന്‍ ഒത്തുകൂടുകയായിരുന്നു. കുട്ടികള്‍, മുതിര്‍ന്നവര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം പ്രായഭേദമന്യേ അവിടെ ഒത്തുകൂടി. കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയും വര്‍ധിച്ച ഹൃദയഭാരത്തോടെയുമാണ് അവര്‍ ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ യാത്രയാക്കിയത്. ഇവരുടെ യാത്രയയപ്പിന്റെ വീഡിയോയിൽ രേഖയും പൊട്ടിക്കരയുന്നത് കാണാം. ''ആദ്യമായി ഇവിടേക്ക് വന്നപ്പോള്‍ എന്നെ ഇവിടേക്ക് അയച്ച എന്റെ അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്,'' അധ്യാപിക പറഞ്ഞു.
advertisement
''മാഡം, ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യും'' എന്നെഴുതിയ പ്ലാക്കാര്‍ഡുകള്‍ പിടിച്ചാണ് വിദ്യാര്‍ഥികള്‍ സംസാരിച്ചത്. ഈ സമയം ഗ്രാമവാസികള്‍ കരയുകയും അവരുടെ പ്രിയപ്പെട്ട അധ്യാപികയെ വാരിപ്പുണരുകയും ചെയ്തു. സ്‌കൂളിന്റെ നേതൃത്വത്തിലാണ് അധ്യാപികയ്ക്ക് യാത്രയയപ്പ് നല്‍കിയത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച ജീപ്പിലാണ് അധ്യാപകയെ കൊണ്ടുപോയത്. ഒരു വലിയ ഒരു ജനക്കൂട്ടം റാലിയായി ജീപ്പിനെ അനുഗമിച്ചിരുന്നു. നന്ദി അറിയിക്കുന്നതിനൊപ്പം കൈയ്യില്‍ കരുതിയ സമ്മാനങ്ങളും അവർക്ക് നല്‍കാന്‍ ജനക്കൂട്ടം പാതയോരത്ത് കാത്തുനിന്നു.
''അവസാനമായി അധ്യാപികയെ കാണുന്നതിന് ഗ്രാമം മുഴുവന്‍ സ്‌കൂളിലെത്തി. ഗ്രാമത്തിലെ എല്ലാ പ്രായത്തിലുള്ളവരും അവരോട് ബഹുമാനം കാണിച്ചു. അവരെക്കുറിച്ച് സംസാരിച്ചു. പലര്‍ക്കും അവരുടെ കണ്ണുനീര്‍ അടക്കാനായില്ല. ഇന്ന് മറ്റുള്ളവരില്‍ നിന്ന് സ്‌നേഹം യഥാര്‍ത്ഥത്തില്‍ നേടുന്നത് എങ്ങനെയെന്നും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്നും ഞാന്‍ മനസ്സിലാക്കി. ഇത് ഞാന്‍ പഠിച്ചത് രേഖയില്‍ നിന്നാണ്,'' അഭിനവ് പറഞ്ഞു.
പ്രശസ്തരാകാന്‍ ചിലര്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ല എന്ന കാപ്ഷനോടെയാണ് അഭിനനവ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
അഭിനവ് പങ്കുവെച്ച വീഡിയോ ഇതുവരെ 20 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഈ അധ്യാപിക വളര്‍ത്തിയത് സാക്ഷതര മാത്രമല്ല, മറിച്ച് വിശ്വാസവും അന്തസ്സുമാണ്, ഒരാള്‍ അഭിപ്രായപ്പെട്ടു. വീഡിയോ ശരിക്കും കരയിപ്പിച്ചതായി മറ്റൊരാള്‍ പറഞ്ഞു.