ജിതേന്ദ്ര മാലി മൊബൈലിൽ ഏതോ സ്ത്രീയുമായി രഹസ്യമായി സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ഭാര്യക്ക് ഭർത്താവിൽ സംശയം ഉടലെടുത്തത്. ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഉജ്ജെയിനിലെ ഹോട്ടലിലുണ്ടെന്ന് മനസിലാക്കിയ ഭാര്യ, കുടുംബാംഗങ്ങളെയും കൂട്ടി കാറിൽ സ്ഥലത്തെത്തുകയും ഭർത്താവ് പുറത്തുവരുന്നതിനായി ഹോട്ടലിന് പുറത്തു കാത്തുനിൽക്കുകയുമായിരുന്നു.
ജിതേന്ദ്ര മാലിയും കാമുകിയും ഹോട്ടലിന് പുറത്തെത്തി കാറിൽ കയറിയതോടെ ഭാര്യ കാർ തടഞ്ഞു. പിന്നാലെ കാമുകിയും ഭാര്യയും തമ്മിൽ അടിപിടിയുണ്ടായെന്നാണ് റിപ്പോർട്ട്. നിങ്ങളാരാണെന്ന് കാമുകി ചോദിച്ചപ്പോൾ അതൊക്കെ പൊലീസ് സ്റ്റേഷനിൽ പറഞ്ഞോളാമെന്നായിരുന്നു ഭാര്യയുടെ മറുപടി. അടിപിടിയാതതോടെ ചുറ്റും ആളുകൾ തടിച്ചുകൂടി. ഈ സമയമെല്ലാം കാറിനുള്ളിൽ നിശബ്ദനായി മുഖംമറച്ചിരിക്കുകയായിരുന്നു ജിതേന്ദ്ര മാലി. കുടുംബാംഗങ്ങൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
advertisement
20 വർഷം മുൻപായിരുന്നു ജിതേന്ദ്ര മാലി ആദ്യമായി വിവാഹിതനായത്. ഈ ബന്ധം അധികം നീണ്ടില്ല. വൈകാതെ അദ്ദേഹം വീണ്ടും വിവാഹിതനായി. ഇതിൽ നാലു കുട്ടികളുണ്ട്. ഇപ്പോൾ അദ്ദേഹം മൂന്നാം വിവാഹത്തിന് തയാറെടുക്കുകയാണെന്നും അതിനാല്‍ തന്നോട് മോശമായി പെരുമാറുകയാണെന്നും അങ്കണവാടി അധ്യാപികകൂടിയായ ഭാര്യ ആരോപിക്കുന്നു.
അതേസമയം, സംഭവത്തിൽ പൊലീസിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷൻ ഓഫീസർ നരേന്ദ്ര യാദവ് ലോക്കൽ 18നോട് പറഞ്ഞു. പരാതി ലഭിച്ചാൽ നിയമാനുസൃതം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.