ഗോൾഫ് കളിക്കുന്നതിനിടയിൽ ജെയ്സൺ ആഞ്ഞൊരു വീശ്, സ്മിത്തിന്റെ പല്ല് പോയി!! ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ സ്മിത്ത് നൽകിയ കാപ്ഷനാണ് അതിലും രസകരം. ഇതിന് ശേഷം ജെയ്സണെ ആരും കണ്ടിട്ടില്ലെന്നാണ് സ്മിത്തിന്റെ കാപ്ഷൻ.
ക്യാമറ ഓൺ ചെയ്ത് ജെയ്സണിന് ഗോൾഫ് കളിക്കാൻ പരിശീലിപ്പിക്കുകയാണ് സ്മിത്ത്. കൂട്ടുകാരന്റെ നിർദേശങ്ങൾ ആത്മാർത്ഥമായി അനുസരിച്ച ജെയ്സൺ ആഞ്ഞൊന്ന് വീശി, നേരെ കൊണ്ടത് സ്മിത്തിന്റെ മുഖത്ത്, പിന്നെ കാണുന്നത് മുൻവശത്തെ രണ്ടു പല്ലു പോയ സ്മിത്തിനെയാണ്.
എന്താണ് ശരിക്കും സംഭവിച്ചത്, യഥാർത്ഥത്തിൽ താരത്തിന്റെ പല്ല് പോയോ എന്നൊക്കെയാണ് ആരാധകരുടെ സംശയം, അതിന് മറുപടിയെന്നോണം ജെയ്സണൊപ്പമുള്ള മറ്റൊരു ഫോട്ടോയും സ്മിത്ത് പങ്കുവെച്ചിട്ടുണ്ട്.
പല്ലില്ലാതെ ചിരിച്ചു കൊണ്ടുള്ള സെൽഫിയാണ് സ്മിത്ത് രണ്ടാമതായി പങ്കുവെച്ചത്. ഈ ചിത്രത്തിന് ജെയ്സന്റെ കമന്റ് ഇങ്ങനെ, "നല്ല ദന്ത ഡോക്ടറെ എനിക്കറിയാം".
പ്രിയ താരങ്ങളുടെ പ്രാങ്കാണോ യഥാർത്ഥത്തിൽ സ്മിത്തിന്റെ പല്ലു പോയോ എന്നറിയാതെ വണ്ടറടിച്ചിരിക്കുകയാണ് ആരാധകർ.
ആരാധകരെ കൂടുതൽ കുഴപ്പിച്ചുകൊണ്ട് ജെയ്സണും ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
പ്രാങ്ക് വീഡിയോ ആണെന്ന് ഇതോടെ മനസ്സിലായ ആരാധകർക്കും സമാധാനം.