TRENDING:

യുകെയിലെ ജൂനിയർ മാൻഡ്രേക്കിനെ സന്തോഷത്തോടെ വാങ്ങിയ 42കാരിക്ക് സംഭവിച്ചത്

Last Updated:

പുരോഹിതന്മാരോട് പറഞ്ഞ് വിശുദ്ധ ജലം ഉപയോഗിച്ച് എൻ്റെ കുടുംബത്തെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് കാൻഡിസ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുകെയിലെ 'ഏറ്റവും പ്രേതബാധയുള്ള പാവയെ' വാങ്ങിയതിന് പിന്നാലെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി 42കാരി. പാരാനോർമല്‍ അന്വേഷകയായ കാൻഡിസ് കോളിൻസ് 260 ഡോളർ ചെലവഴിച്ച്‌ ഇ-ബേയില്‍ നിന്നും പ്രേതബാധയുള്ള പാവയെ വാങ്ങുകയായിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ ദുരന്തങ്ങളാണ് തന്റെ ജീവിതത്തിലുണ്ടായതെന്ന് ഇവര്‍ പറഞ്ഞു.മോശം അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം പാവയെ ആരും വീട്ടിൽ വാങ്ങി സൂക്ഷിക്കാറില്ല.
advertisement

ശപിക്കപ്പെട്ടതായി കരുതുന്ന ഇത്തരം പാവകളിൽ താന്‍ ആകൃഷ്ടയായിയെന്ന് കാൻഡിസ് പറയുന്നു. എന്നാൽ ഈ പാവയെ വീട്ടിലെത്തിച്ചത് മുതൽ താൻ പേടിസ്വപ്നങ്ങൾ കാണാൻ തുടങ്ങിയെന്നും തന്റെ ആരോഗ്യസ്ഥിതി മോശമായി എന്നുമാണ് ഇവർ അവകാശപ്പെടുന്നത്. ഈ പാവ കാരണം തന്റെ കുടുംബത്തിന് ഒരുപാട് വേദനകൾ സഹിക്കേണ്ടി വന്നു എന്നും കാൻഡിസ് പറഞ്ഞു.

നിരവധി ദുരന്തങ്ങൾ നേരിടേണ്ടി വന്നതിന് പിന്നാലെ ക്രിസ്റ്റ്യൻ ഹോക്‌സ്‌വർത്ത് എന്നയാളാണ് 'നോർമൻ' എന്ന ഈ പാവയെ കഴിഞ്ഞവർഷം വിപണിയിലെത്തിച്ചത്. ഒരു പുരാതന സ്റ്റോറിൽ നിന്ന് അന്ന് 4 ഡോളറിനാണ് ക്രിസ്റ്റ്യൻ ഈ പാവയെ വാങ്ങിയതെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അത് വീട്ടിലേക്ക് കൊണ്ടുവന്നതിന് ശേഷം അദ്ദേഹത്തിന് നിരവധി ദുരിതങ്ങളാണ് ഉണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

advertisement

ഇതിനുശേഷം അദ്ദേഹത്തിന് അപ്പെന്‍ഡിസൈറ്റിസ് പിടിപെട്ടു. വിശദീകരണമൊന്നുമില്ലാതെ അദ്ദേഹത്തിന്റെ ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്തു. അതോടൊപ്പം കാര്‍ തകരാറിലായി. ഒടുവില്‍ അദ്ദേഹത്തിന് വെടിയേല്‍ക്കുകയും ചെയ്തു. ഈ പ്രശ്‌നങ്ങളെല്ലാം തനിക്കുണ്ടാകാന്‍ കാരണം ഈ പാവയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയാണ് ഒടുവില്‍ ഈ പാവ ക്രിസ്റ്റ്യന്‍ ഇബേയില്‍ വില്പനയ്ക്ക് വെച്ചത്.

അതിനുശേഷം ഈ പാവയെ വാങ്ങിയത് കാൻഡിസ് കോളിൻസ് ആണ്. പാവ സൂക്ഷിച്ചിരുന്ന പെട്ടി തുറന്നപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും കാൻഡിസ് വെളിപ്പെടുത്തി. " ഞാൻ പെട്ടി തുറന്നയുടനെ മുറിയിലാകെ തണുപ്പ് പടര്‍ന്നു. കനത്ത വിഷാദം അന്തരീക്ഷത്തിൽ നിറഞ്ഞു. അതിനെല്ലാം ഈ പാവയുമായി ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു," അവർ പറഞ്ഞു.

advertisement

അല്പം ആശങ്ക തോന്നിയ കാൻഡിസ് ഒരു മുൻകരുതലെന്ന നിലയിൽ നോർമനെ വിശുദ്ധജലം നിറച്ച ഒരു ഗ്ലാസിനുള്ളിൽ സൂക്ഷിച്ചു. പിന്നാലെ ക്രിസ്റ്റ്യന് തോന്നിയ സമാന അനുഭവങ്ങൾ കാൻഡിസിനും അനുഭവപ്പെടാൻ തുടങ്ങി. അവരുടെ ഉറക്കം നഷ്ടപ്പെട്ടു. പേടിസ്വപ്‌നങ്ങള്‍ പതിവായി. ഒരു അദൃശ്യരൂപം തന്നെ ആക്രമിക്കുന്നതായി തോന്നിയെന്നും ഉറങ്ങുമ്പോള്‍ ഏതോ ദുഷ്ട ശക്തി തന്‍റെ പേര് ചൊല്ലി വിളിക്കുന്നതായി കേട്ടെന്നും കാൻഡിസ് പറയുന്നു.

ക്രിസ്റ്റ്യനെപ്പോലെ കാൻഡിസിനും അപ്രതീക്ഷിതമായി അസുഖങ്ങൾ പിടിപെട്ടു. ആർത്രൈറ്റിസ് വേദന, മൈഗ്രെയ്ൻ, ശരീരത്തില്‍ വേദന , മുതുകില്‍ പോറല്‍ പോലുള്ള പാടുകൾ തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളും നേരിട്ടുവെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

advertisement

കൂടാതെ പാവയുമായി ഒരു സമ്പർക്കവും ഉണ്ടാകാതിരുന്ന കാൻഡിസിന്റെ പങ്കാളിയുടെ ആരോഗ്യസ്ഥിതിയും വഷളായി. ഇതൊന്നും കൂടാതെ അവരുടെ മൂന്നു വയസ്സുള്ള മകൻ നോർമനെ അനുകരിക്കാൻ തുടങ്ങി. " എന്റെ മകൻ ആരോടോ സംസാരിക്കുന്നത് കേൾക്കാം. ഇടയ്ക്ക് അവൻ ചിരിക്കുകയും ചെയ്യുന്നുണ്ട്. ഇത് വളരെ വിചിത്രമായി തോന്നി" കാൻഡിസ് പറഞ്ഞു.

തനിക്ക് ഉണ്ടായ ഈ ദുരനുഭവങ്ങൾ പാവയുടെ ഈ പ്രേതബാധയുടെ ഫലമാണോ എന്ന കാര്യം അറിയില്ല എന്നും അവർ വ്യക്തമാക്കി. അതേസമയം ഈ ദുരന്തങ്ങൾക്കിടയിലും മരണാനന്തര ജീവിതമുണ്ടെന്ന് തെളിയിക്കാൻ ആഗ്രഹിക്കുന്ന കാൻഡിസ് ഈ പാവയെ ഒഴിവാക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും തന്റെ കുടുംബത്തിന്റെ സുരക്ഷയിൽ ഇവർക്ക് അല്പം ആശങ്കയുണ്ട്.

advertisement

" ഇനി എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പുരോഹിതന്മാരെയും വിശുദ്ധ ജലവും ഉപയോഗിച്ച് എൻ്റെ കുടുംബത്തെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഞാൻ ചെയ്യും," കാൻഡിസ് കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുകെയിലെ ജൂനിയർ മാൻഡ്രേക്കിനെ സന്തോഷത്തോടെ വാങ്ങിയ 42കാരിക്ക് സംഭവിച്ചത്
Open in App
Home
Video
Impact Shorts
Web Stories