പദ്ധതി ഉദ്ഘാടനത്തിന് പിന്നാലെ നിരവധി പേരാണ് സൗജന്യമായി സഞ്ചരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ അത്തരത്തില്‍ സൗജന്യ യാത്ര ടിക്കറ്റ് ചിത്രം പങ്കുവെച്ച യുവതിയെ കണക്കറ്റ് വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
ലാവണ്യ ബല്ലാല്‍ ജെയിന്‍ ആണ് സൗജന്യ യാത്ര ടിക്കറ്റില്‍ യാത്ര ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
advertisement
” സ്ത്രീകള്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ യാത്ര ബസിലെ ടിക്കറ്റ്,’ എന്ന തലക്കെട്ടോടെയാണ് ലാവണ്യ ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ നിരവധി പേരാണ് ലാവണ്യയുടെ ട്വീറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ” സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവശ വിഭാഗങ്ങള്‍ക്കാണ് ഈ സൗജന്യം നല്‍കേണ്ടത്. അല്ലാതെ കാറുകളുള്ളവര്‍ക്കല്ല,”എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
”ആഭരണങ്ങളും ലിപ്സ്റ്റിക്കും വാങ്ങാന്‍ കഴിവുണ്ട്. എന്നാല്‍ ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ക്കുള്ളതാണ് സൗജന്യ ടിക്കറ്റ്! ലജ്ജാവഹം,” എന്നായിരുന്നു ഒരു കമന്റ്.
” നിങ്ങളുടെ ഒരു ദിവസത്തെ മേക്കപ്പിന്റെ പണം മതിയല്ലോ ഒരു മാസത്തെ ബസ് പാസ് എടുക്കാന്‍ എന്നിട്ടും സൗജന്യമായി യാത്ര ചെയ്ത് സര്‍ക്കാര്‍ ഖജനാവിന് ഭാരമാകണോ,”എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.