"മികച്ച ഉപഭോക്തൃ സേവനം!", പരാതി നൽകി നാല് വർഷത്തിന് ശേഷം വന്ന കമ്പനിയുടെ മറുപടിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് മേഗൻ എന്ന വനിത കുറിച്ചു.
"മേഗൻ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിങ്ങൾ ഞങ്ങൾക്ക് അയച്ച നിങ്ങളുടെ ട്വീറ്റിന് മറുപടി നൽകാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ അബദ്ധവശാൽ ഞങ്ങൾ നിങ്ങളുടെ മെസേജിനാണ് മറുപടി നൽകിയത്. ഈ തെറ്റ് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു.", മേഗന്റെ പോസ്റ്റ് കണ്ടതിന് ശേഷം അയച്ച സന്ദേശത്തിൽ കമ്പനി ക്ഷമാപണം നടത്തി.
advertisement
റിപ്പോർട്ടുകൾ പ്രകാരം, മേഗൻ 2017 ലാണ് ട്വിറ്റർ വഴി യുകെ എയർലൈൻ കമ്പനിയായ ജെറ്റ് 2 ന് പരാതി അയച്ചത്. തന്റെ പരാതിയിൽ, താൻ മറ്റ് രണ്ട് സ്ത്രീ സുഹൃത്തുക്കളോടൊപ്പം ജെറ്റ് 2 വിമാനത്തിൽ യാത്ര ചെയ്യുകയാണെന്നും കാവോസിൽ അവധിക്ക് പോവുകയാണെന്നും അവർ എഴുതിയിരുന്നു.
“ഞങ്ങൾ ഒരുമിച്ച് ഓൺലൈനിൽ ചെക്ക് ഇൻ ചെയ്തിട്ടുണ്ടെങ്കിലും ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരുമിച്ചുള്ള സീറ്റുകൾ ലഭിച്ചില്ല. വിമാനത്തിൽ കൂടുതൽ ആളുകളെ ഒരുമിച്ച് ഇരുത്തുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസിലാക്കാൻ കഴിയും, എന്നാൽ 3 പേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ ഒരുമിച്ച് ഇരുത്താവുന്നതേയുള്ളൂ. നിങ്ങളുടെ സമീപനത്തിൽ ഞാൻ അസന്തുഷ്ടയാണ്”, പരാതിയിൽ അവർ പറഞ്ഞു.
"മറുപടി വൈകിയതിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങൾക്ക് ഒരുപാട് സന്ദേശങ്ങൾ നിത്യേനെ ലഭിക്കുന്നുണ്ട്. അതിനാൽ നിങ്ങളുടെ സന്ദേശത്തോട് പ്രതികരിക്കാൻ കൂടുതൽ സമയം വേണ്ടിവന്നു. നിങ്ങൾക്ക് ഇപ്പോഴും സഹായം ആവശ്യമുണ്ടോ?", 4 വർഷത്തിനുശേഷം മേഗന്റെ പരാതിയ്ക്ക് എയർലൈൻ അധികൃതർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
മേഗന്റെ ട്വീറ്റ് ഒൻപതിനായിരത്തിലധികം ഉപയോക്താക്കൾ റീട്വീറ്റ് ചെയ്തു കഴിഞ്ഞു. ട്വീറ്റിന് ആകെ ഒരു ലക്ഷത്തിൽപ്പരം ലൈക്കുകളും ലഭിച്ചു.
മേഗൻ പങ്കുവെച്ച ഈ സ്ക്രീൻഷോട്ട് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മേഗനും കമ്പനിയും തമ്മിലുള്ള സംഭാഷണം കണ്ട് ആളുകൾ അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി. ഇത് കണ്ട പല ആളുകളും അവർക്കുണ്ടായ സമാനമായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.
ഏവിയേഷന്‍ രംഗത്തെ സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറ്റിംഗ് ഏജന്‍സിയായ ഓസ്ട്രേലിയയിലെ എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട്കോം ആണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടിക തയാറാക്കുന്നത്. ഇവർ 2021ലെ ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയെന്ന അംഗീകാരം ഖത്തര്‍ എയര്‍വെയ്‌സിനായിരുന്നു നൽകിയത്. മികച്ച റേറ്റിങ് നേടുന്ന 20 വിമാനകമ്പനികളുടെ പട്ടികയാണ് എല്ലാവര്‍ഷവും തയാറാക്കുക. എയര്‍ ന്യൂസിലാന്റിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഖത്തര്‍ എര്‍വെയ്‌സ് ഒന്നാമതെത്തിയത്.