TRENDING:

ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് അമ്മായി അനന്തരവനെ വിവാഹം ചെയ്തു; അതാണ് ഇഷ്ടമെങ്കിൽ നടക്കട്ടെയെന്ന് ഭർ‌ത്താവ്

Last Updated:

ഭർത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വീഡ‍ിയോ വൈറലായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് യുവതി അനന്തരവനെ വിവാഹം ചെയ്തു. ബിഹാറിലെ ജമുയി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ആയുഷി കുമാരി എന്ന യുവതിയാണ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് അനന്തരവനെ വിവാഹം കഴിച്ചത്. ഭർത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്.
ആയുഷി കുമാരിയും സച്ചിനും വിവാഹതരാകുന്ന വീ‍‍ഡിയോയിൽ നിന്ന്  (Photo Credits: X)
ആയുഷി കുമാരിയും സച്ചിനും വിവാഹതരാകുന്ന വീ‍‍ഡിയോയിൽ നിന്ന് (Photo Credits: X)
advertisement

ജമുയി ജില്ലയിലെ സിഖേരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. ജൂൺ 20 ന് ഒരു ക്ഷേത്രത്തിൽ വെച്ചാണ് ആയുഷി കുമാരി ബന്ധുവായ സച്ചിൻ ദുബെയെ വിവാഹം കഴിച്ചത്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത് ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നത്.

2021ലാണ് ആയുഷി നിലവിലെ ഭർത്താവായ വിശാൽ ദുബെയെ വിവാഹം ചെയ്തത്. ഒരേ ഗ്രാമത്തിൽ താമസിച്ചിരുന്ന ഈ ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. ഇതിനിടെ ആയുഷി അനന്തരവനായ സച്ചിനുമായി പ്രണയ ബന്ധത്തിലാവുകയായിരുന്നു.

advertisement

ആയുഷിയും സച്ചിനും തുടക്കത്തിൽ സോഷ്യൽ മീഡിയ വഴിയാണ് ബന്ധപ്പെട്ടത്. സാധാരണ സംഭാഷണങ്ങളിൽ തുടങ്ങിയത് ക്രമേണ പ്രണയബന്ധമായി വളർന്നു. കുടുംബത്തിൽ ഒരു സംശയവും ഉളവാക്കാതെ അവർ ഇടയ്ക്കിടെ കണ്ടുമുട്ടുകയും ഫോണിലൂടെ ബന്ധം പുലർത്തുകയും ചെയ്തു.

ജൂൺ 15 ന് ആയുഷി സച്ചിനൊപ്പം ഒളിച്ചോടിയതോടെയാണ് സംഭവം പരസ്യമായത്. ഉടൻ തന്നെ അവരുടെ ഭർത്താവ് സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ആയുഷി ജമുയി കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. മകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവർ തയാറായില്ല.

ഇതെല്ലാം കഴിഞ്ഞ് ജൂൺ 20 ന് ആയുഷിയും സച്ചിനും ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. വീഡിയോയിൽ, വിവാഹ ചടങ്ങുകളുടെ ഭാഗമായി സച്ചിൻ ആയുഷിയുടെ നെറ്റിയിൽ ചുവന്ന സിന്ദൂരം ചാർ‌ത്തുന്നത് കാണാം.

advertisement

"രണ്ട് വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ഇപ്പോൾ ഞങ്ങളുടെ ബന്ധം ഔദ്യോഗികമായി. ആയുഷിയെ ഞാൻ എന്നേക്കും സന്തോഷവതിയായി നിലനിർത്തും," സച്ചിൻ പറഞ്ഞു.

"ഇതാണ് അവളെ സന്തോഷിപ്പിക്കുന്നതെങ്കിൽ, ഞാൻ അവളെ തടയില്ല. പക്ഷേ അവൾ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണ്. വാസ്തവത്തിൽ, അവൾ എന്റെ അമ്മയോടും മകളോടും മോശമായി പെരുമാറാറുണ്ടായിരുന്നു. ഇനി മുതൽ, അവൾ സച്ചിന്റെ ഉത്തരവാദിത്തമാണ്." - മുൻ ഭർത്താവ് വിശാല്‍ പറഞ്ഞു.

ബിഹാറിൽ അസാധാരണമായ വിവാഹം നടക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഡിസംബറിൽ സഹർസ ജില്ലയിൽ നിന്ന് സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ ഒരു സ്ത്രീ തന്റെ കാമുകനെ വിവാഹം കഴിക്കുകയായിരുന്നു. ഭർത്താവിന്റെ സാന്നിധ്യത്തിലാിരുന്നു വിവാഹം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് അമ്മായി അനന്തരവനെ വിവാഹം ചെയ്തു; അതാണ് ഇഷ്ടമെങ്കിൽ നടക്കട്ടെയെന്ന് ഭർ‌ത്താവ്
Open in App
Home
Video
Impact Shorts
Web Stories