ജെസ്സി ബണ്ണി എന്ന സ്ത്രീ ജർമ്മനിയിലെ ഒരു ഗ്രാമപ്രദേശത്താണ് ജനിച്ചത്. ധാരാളം മേക്കപ്പും ലിപ്സ്റ്റിക്കും ഉപയോഗിക്കരുതെന്ന് കൂട്ടിക്കാലം മുതൽക്കേ മാതാപിതാക്കൾ അവളോട് ആവശ്യപ്പെടുമായിരുന്നു. എന്നാൽ കുട്ടിക്കാലം മുതൽ മേക്കപ്പ് ഇടാനും ഫാഷൻ വസ്ത്രങ്ങൾ ധരിക്കാനും കൂടുതൽ സുന്ദരിയായിരിക്കാനും അവൾ എപ്പോഴും ആഗ്രഹിച്ചു. 2019 ൽ അവൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടനെ ഓസ്ട്രിയയിലേക്ക് മാറാൻ തീരുമാനിച്ചു. സൌന്ദര്യ സങ്കൽപ്പത്തിന് അനുസരിച്ചുള്ള രൂപവും ഭാവവും ഇല്ലാത്തത് ജെസ്സിയെ അലട്ടിയിരുന്നു. അതുകൊണ്ടുതന്നെ പതിനെട്ടാം വയസ്സിൽ സ്തനവളർച്ചയ്ക്കുള്ള ശസ്ത്രക്രിയയ്ക്ക് അവൾ വിധേയമായി. ഇതിനു ചെലവായത് ആറു ലക്ഷം രൂപയാണ്.
advertisement
എന്നിരുന്നാലും, പ്ലാസ്റ്റിക് സർജറിക്ക് ആ പണം ഉപയോഗിച്ചതിൽ ജെസ്സിക്ക് അതിൽ ഖേദമില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് കൂടുതൽ ആത്മവിശ്വാസം തോന്നാൻ തുടങ്ങിയെന്ന് അവർ പറയുന്നു. മറ്റ് പെൺകുട്ടികളെ പോലെയാകാൻ ആഗ്രഹിച്ചപ്പോൾ അവളുടെ മാതാപിതാക്കൾക്ക് അത് ഇഷ്ടപ്പെട്ടില്ലെന്നും അതിനാൽ സ്കൂൾ കഴിഞ്ഞ് മറ്റ് പെൺകുട്ടികളെ പോലെയാകാനാണ് അവൾ ഓസ്ട്രിയയിൽ എത്തിയതെന്നും ജെസ്സി പറഞ്ഞു. സ്തന ശസ്ത്രക്രിയയ്ക്ക് ശേഷം ആളുകൾ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഇഷ്ടപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനുശേഷം അവൾ ബാർബി ഡോൾ പോലെയാകാൻ തീരുമാനിക്കുകയായിരുന്നു.
You May Also Like- മകളുടെ കുട്ടിയെ പ്രസവിച്ച് 53കാരിയായ അധ്യാപിക; കുഞ്ഞിന് ജന്മം നൽകിയത് ഐ വി എഫ് ചികിത്സയിലൂടെ
"ബാർബി ഡോളായി മാറുന്നതിന് മുന്നോടിയായാണ് സ്തന ശസ്ത്രക്രിയ നടത്തിയതെന്നും ജെസി പറയുന്നു. ഇത് മാത്രമല്ല അവൾ ചുണ്ടുകൾക്ക് വേണ്ടിയുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. ഇതിന് ആറു ലക്ഷം രൂപ ചെലവായി. ഇത് കൂടാതെ ആകാരഭംഗി, കവിൾ, താടി എന്നിവയ്ക്ക് രൂപമാറ്റം വരുത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം രൂപയും ലിപ്പോസക്ഷന് രണ്ടു ലക്ഷത്തിൽ കൂടുതൽ രൂപയും ചെലവായെന്ന് ജെസി പറുന്നു. ഏതായാലും ശസ്ത്രക്രിയ നടത്തി രൂപമാറ്റം വരുത്തിയെങ്കിലും അത്രത്തോളം തൃപ്തിയില്ലെന്നാണ് ജെസി പറയുന്നത്. ഏറ്റവും ഒടുവിൽ പുതിയ രൂപത്തിൽ മുതിർന്നവർക്കുള്ള വീഡിയോ നിർമ്മാണത്തിലേക്ക് കടന്നിരിക്കുകയാണ് ജെസ്സി.