എന്നാല്‍, സണ്‍സ്‌ക്രീൻ പുരട്ടാതെ പുറത്തിറങ്ങിയപ്പോള്‍ അടത്തിടെ ഒരു യുവതിക്ക് സംഭവിച്ച കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. സണ്‍ സ്‌ക്രീന്‍ പുരട്ടാത്തതിനാല്‍ ചര്‍മ്മം പൊള്ളിയടര്‍ന്നതായും ആശുപത്രിയില്‍ കഴിയേണ്ടി വന്നതായും അവര്‍ പറഞ്ഞു. ഒരാഴ്ചയോളം തനിക്ക് നടക്കാന്‍ കഴിഞ്ഞില്ലെന്നും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ കൂടിയായ യുവതി പറഞ്ഞു. സാമൂഹികമാധ്യമമായ ടിക് ടോക്കിലൂടെയാണ് ടെയ്‌ലര്‍ ഫെയ്ത്ത് എന്ന യുവതി തനിക്കുണ്ടായ അനുഭവം വിവരിച്ചത്.
വെയിലത്ത് പാഡില്‍ബോര്‍ഡിംഗ് നടത്തുമ്പോഴാണ് തനിക്ക് പൊള്ളലേറ്റതെന്ന് അവര്‍ പറഞ്ഞു.
advertisement
കനത്ത ചൂടില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് സണ്‍സ്‌ക്രീന്‍ കൊണ്ടുപോകാന്‍ ടെയ്‌ലര്‍ മറന്നുപോയെന്നും അല്‍പം വെയില്‍ കൊള്ളുന്നത് കുഴപ്പമില്ലെന്ന് അവര്‍ കരുതിയതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ചെറിയ തോതില്‍ വെയില്‍ ഏല്‍ക്കുമെന്നേ അവര്‍ കരുതിയിരുന്നുള്ളൂ. എന്നാല്‍, എട്ട് മണിക്കൂറോളം വെയിലത്ത് ചെലവഴിച്ചതിന്‍റെ അന്തരഫലം വളരെ മോശമായിരുന്നു. ടെയ്‌ലറിന്റെ കാലുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതിനാല്‍ അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നു. അപൂര്‍വവും തീവ്രവുമായ ഒരു തരം തേര്‍ഡ്-ഡിഗ്രി സണ്‍ബേണ്‍ ആണ് ടെയ്‌ലറിന് പറ്റിയതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇത് ചര്‍മ്മത്തിന്റെ മൂന്ന് പാളികളെയും നശിപ്പിക്കും. പെട്ടെന്ന് തന്നെ ചികിത്സ ആവശ്യമുള്ള അവസ്ഥയുമാണിത്.
''ഇത് സംഭവിക്കുന്നത് വരെ എനിക്ക് സൂര്യതാപം ഏല്‍ക്കില്ലെന്നാണ് ഞാന്‍ കരുതിയത്. ഇത് വളരെ ഗുരുതരമായ അവസ്ഥയാണ്. കുറച്ച് ദിവസം മുമ്പ് വരെ ഞാന്‍ മരിച്ചുപോകുമെന്ന് കരുതിയിരുന്നു,'' അവര്‍ പറഞ്ഞു.
''എന്റെ എല്ലാ രക്തക്കുഴലുകള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതമായി പരിക്കേറ്റു. ഈ അനുഭവം സണ്‍സ്‌ക്രീൻ പുരട്ടാനുള്ള ബോധവത്കരണം നടത്താന്‍ എന്നെ പ്രാപ്തയാക്കി,'' അവര്‍ പറഞ്ഞു. വെയില്‍ നേരിട്ടേല്‍ക്കുന്ന ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും സണ്‍സ്‌ക്രീന്‍ പുരട്ടണം. പ്രത്യേകിച്ച് രാവിലെ 10നും ഉച്ചയ്ക്ക് 2 മണിക്കുമിടയിലാണ് പുറത്തിറങ്ങുന്നതെങ്കില്‍ ഉറപ്പായും സണ്‍സ്‌ക്രീന്‍ പുരട്ടണം.
സൂര്യനില്‍ നിന്നോ ടാനിംഗ് ബെഡ്ഡുകള്‍ പോലെയുള്ള കൃത്രിമ സ്രോതസ്സുകലില്‍ നിന്നോ ഉള്ള അള്‍ട്രാവയലറ്റ് വികിരണം ശരീരത്തില്‍ പതിക്കുമ്പോഴാണ് സൂര്യതാപം സംഭവിക്കുന്നത്. ഇത് ചര്‍മകോശങ്ങളുടെ ഡിഎന്‍എയെ ബാധിക്കുന്നു. ഇത് ചര്‍മം ചുവപ്പ് നിറമാകുന്നതിനും വേദനയും ചൂടും അനുഭവപ്പെടുന്നതിനും കാരണമാകും. കൂടുതല്‍ ഗുരുതരമായ കേസുകളില്‍ സൂര്യതാപം ചര്‍മത്തില്‍ പൊള്ളലിനും വീക്കത്തിനും കാരണമാകും.