വാഷിംഗ് മെഷീനില്‍ തുണി അലക്കുന്നതിനിടെ ഒരാള്‍ ഷോക്കേറ്റ് മരിക്കുന്നത് കാണിക്കുന്ന ഹൃദയഭേദകമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ശരിയായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന വീട്ടുപകരണങ്ങള്‍ എങ്ങനെ മാരകമാകുമെന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണിത്.
വീഡിയോയില്‍ അയാള്‍ തുണി അലക്കാന്‍ തയ്യാറെടുക്കുന്നതും ഡിറ്റര്‍ജന്റ് ചേര്‍ത്ത് മെഷീന്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നതും കാണാം. തുടര്‍ന്ന് വെള്ളത്തില്‍ കൈവയ്ക്കുന്നതും വീഡിയോയിലുണ്ട്. ഇതോടെയാണ് ഷോക്കേല്‍ക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം കുഴഞ്ഞുവീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. കാണുന്ന ആരെയും നടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
പതിവ് വീട്ടുജോലിയായി തുടങ്ങിയത് ഒരു നിമിഷംകൊണ്ട് മരണത്തിനുകാരണമായി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അടുത്തിടെ ലക്‌നൗവിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫാസ്റ്റ് ഫുഡ് വിതരണക്കാരനായ 28 വയസ്സുള്ള ഇര്‍ഫാന്‍ എന്ന യുവാവ് തന്റെ വാഷിംഗ് മെഷീന്‍ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. ലോഹിയ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും ഇന്‍ഫാന്‍ മരണപ്പെട്ടിരുന്നു.
ഇന്‍ഡോറില്‍ സമാനമായ സംഭവത്തില്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ജവഹര്‍ സിംഗ് യാദവ് ഷോക്കേറ്റ് മരിച്ചു. യമരാജ് എന്നുവിളിക്കുന്ന അദ്ദേഹം തന്റെ പശുവിനെ കുളിപ്പിക്കുന്നതിനിടയിലാണ് ഷോക്കേറ്റ് മരിച്ചത്. വൈദ്യുത ഉപകരണങ്ങള്‍ അശ്രദ്ധമായി ഉപയോഗിക്കുമ്പോഴോ പരിപാലിക്കുമ്പോഴോ ഉണ്ടാകുന്ന അപകട സാധ്യതകളിലേക്ക് ഈ കേസുകള്‍ വിരല്‍ചൂണ്ടുന്നു.
ശരീരത്തിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകുമ്പോള്‍ നാഡീവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും താപം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത്. വൈദ്യുത പ്രവാഹ സ്രോതസ്സില്‍ നിന്ന് ഇരയെ വേര്‍പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ അവ ഗുരുതരമായ പരിക്കിലേക്കോ മരണത്തിലേക്കോ നയിക്കുകയും ചെയ്യും.
വൈദ്യുതിയും വെള്ളവും സംയോജിപ്പിക്കുന്ന വാഷിംഗ് മെഷീനുകള്‍ പ്രത്യേകിച്ച് ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുന്നു. വെള്ളത്തിലൂടെ വൈദ്യുത പ്രവാഹം വ്യാപിക്കുന്നത് ഒഴിവാക്കാന്‍ അത്തരം ഉപകരണങ്ങള്‍ ഒരു മര സ്റ്റാന്‍ഡിലോ ഉയര്‍ന്ന സ്റ്റാന്‍ഡിലോ സ്ഥാപിക്കാന്‍ വിദഗ്ദ്ധര്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ കൈകള്‍ മെഷീനിലേക്ക് ഇടുന്നതിനുമുമ്പ് എല്ലായ്‌പ്പോഴും അത് ഓഫ് ചെയ്ത് അണ്‍പ്ലഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്.