''കോണ്ടം വാങ്ങുന്നത് എത്ര വലിയ കാര്യമല്ല. സാധാരണ ബ്ലിന്‍കിറ്റില്‍ നിന്നാണ് ഞാന്‍ അത് വാങ്ങാറ്. അവര്‍ ബ്രൗണ്‍ നിറമുള്ള കവറിലാണ് അത് പാക്ക് ചെയ്ത് അയക്കാറ്. ഇത്തവണ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ ഓഫീസിലെ അഡ്രസ്സിലാണ് ഞാന്‍ അത് വാങ്ങിയയത്. ബ്ലിന്‍കിറ്റിലെ അതേ പാക്കേജ് അവരും ചെയ്യുമെന്ന ധാരണയിലാണ് ഞാന്‍ അത് വാങ്ങിയത്, യുവാവ് പറഞ്ഞു. ഓഫീസിലെ റിസപ്ഷനില്‍ അത് വയ്ക്കാന്‍ ഞാന്‍ ഡെലിവറി ഏജന്റിനോട് ആവശ്യപ്പെട്ടു. എന്നാല്‍, എന്നെ പേടിപ്പിച്ചുകൊണ്ട് അവിടെ റിസപ്ഷനിസ്റ്റിന്റെ മുന്നില്‍ എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ അത് ഉപേക്ഷിച്ച് ഡെലിവറി ഏജന്റ് പോയി. ഇപ്പോള്‍ ഓഫീസ് ജോലിക്കിടെ ഞാന്‍ സെക്‌സ് ചെയ്യുന്നുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ കരുതുന്നുണ്ടാകാം,'' അദ്ദേഹം പറഞ്ഞു. ഈ പോസ്റ്റിനൊപ്പം എല്ലാവര്‍ക്കും കാണുന്ന വിധത്തിലുള്ള ഡെലിവറി പാക്കേജിന്റെ ചിത്രവും യുവാവ് പങ്കുവെച്ചിട്ടുണ്ട്.
advertisement
കുറഞ്ഞ സമയം കൊണ്ടാണ് യുവാവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 8700 അപ് വോട്ടുകളാണ് യുവാവിന്റെ പോസ്റ്റിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത്.
ശരിയായ മനസ്സോടെ ജോലി സ്ഥലത്തേക്ക് ആരാണ് കോണ്ടം ഓഡര്‍ ചെയ്യുകയെന്ന് ഒരാള്‍ യുവാവിനോട് ചോദിച്ചു. ഇത്തരത്തില്‍ കോണ്ടം റിസപ്ഷനിലേക്ക് ഡെലിവറി ചെയ്യുന്നത്, അത് സ്വീകരിക്കുന്ന വ്യക്തിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെങ്കില്‍ ജോലി സ്ഥലത്തെ ലൈംഗികാതിക്രമ തടയല്‍ നയത്തിന് എതിരാകുമെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവം ആവര്‍ത്തിച്ചാല്‍ അനന്തരഫലം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇത് അല്‍പം ഭേദമാണെന്ന് മറ്റൊരാള്‍ പറഞ്ഞു. ആമസോണില്‍ നിന്ന് ഒരിക്കൽ കോണ്ടം വാങ്ങിയപ്പോള്‍ തനിക്ക് ഇതിനേക്കാള്‍ മോശം അനുഭവമാണ് ഉണ്ടായതെന്നും യാതൊരു പാക്കേജുമില്ലാതെയാണ് അത് ഡെലിവറി ചെയ്തതെന്നും വീട്ടുജോലിക്കാരിയാണ് അത് വാങ്ങി വെച്ചതെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു.