TRENDING:

IIT മദ്രാസിലെ കമ്പ്യൂട്ടർ സയൻസ് കോഴ്സ് ഇനി ആർക്കും പഠിക്കാം; നൂതന പദ്ധതിയുമായി അധ്യാപകർ

Last Updated:

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും കൂടാതെ താൽപര്യമുള്ള ആർക്കും വെബ്സൈറ്റിൽ നിന്ന് കോഴ്സിൻെറ വിശദാംശങ്ങൾ ലഭിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഐഐടി ആയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ (IIT Madras) കമ്പ്യൂട്ടർ സയൻസ് (Computer Science) കോഴ്സ് ഇനി ആർക്കും പഠിക്കാം.
advertisement

കോഴ്സിലുള്ള എല്ലാ ക്ലാസുകളും പുസ്തകങ്ങളും നോട്ടുകളും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന തരത്തിൽ ഒരു വെബ് പോർട്ടൽ (Web Portal) തുടങ്ങിയിരിക്കുകയാണ് ഐഐടിയിലെ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിങ് (Engineering) വിഭാഗത്തിലെ അധ്യാപകർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും കൂടാതെ താൽപര്യമുള്ള ആർക്കും വെബ്സൈറ്റിൽ നിന്ന് കോഴ്സിൻെറ വിശദാംശങ്ങൾ ലഭിക്കും.

ഏറ്റവും മികച്ച രീതിയിൽ ഉന്നത വിദ്യാഭ്യാസം ഗ്രാമീണ ഇന്ത്യയിലുള്ളവർക്കും ലഭ്യമാക്കണമെന്ന ഐഐടി ഡയറക്ടർ പ്രൊഫ. വി കാമകോടിയുടെ കാഴ്ചപ്പാട് മുൻനിർത്തിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. nsm.iitm.ac.in/cse/ എന്ന വെബ്സൈറ്റിൽ നിന്ന് ആർക്ക് വേണമെങ്കിലും കോഴ്സ് പഠിക്കാൻ സാധിക്കും. പ്രോഗ്രാമിങ്, ഡാറ്റാ സ്ട്രക്ചർ, കമ്പ്യൂട്ടർ ഓർഗനൈസേഷൻ, അൽഗോരിതം തുടങ്ങിയ വിഷയങ്ങളുെടെ വിശദാംശങ്ങളാണ് പോർട്ടലിൽ ലഭ്യമായിരിക്കുന്നത്.

advertisement

ഐഐടി മദ്രാസിലെ വിദ്യാർഥികൾക്കായി തയ്യറാക്കിയ ലൈവ് ക്ലാസുകളുടെ യൂ ട്യൂബ് വീഡിയോകളും ഇതിൽ ലഭ്യമാണ്. കോവിഡ് മഹാമാരിക്കാലത്തെ അടച്ചിടൽ സമയത്താണ് ഓൺലൈൻ ക്ലാസുകൾ നടത്തിയിരുന്നത്. "ഡിപ്പാർട്ട്മെൻറിലെ അധ്യാപകർ എടുത്തിട്ടുള്ള കമ്പ്യൂട്ടർ സയൻസിൻെറ ബിരുദ തലത്തിലും ബിരുദാനന്തര തലത്തിലുമുള്ള ലൈവ് ക്ലാസുകളുടെ റെക്കോർഡിങുകൾ എഞ്ചിനീയറിങ് കോളേജുകളിലെ വിദ്യാർഥികൾക്ക് ഏറെ ഗുണകരമായിരിക്കും. അവർക്ക് ഈ വിഷയത്തിലെ പ്രധാനപ്പെട്ട ആശയങ്ങളും നിയമങ്ങളും ശരിയായ രീതിയിൽ സമഗ്രമായി അറിയാൻ സാധിക്കും," ഐഐടി മദ്രാസിലെ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിങ് വിഭാഗം തലവൻ പ്രൊഫ. സി ചന്ദ്രശേഖർ പറഞ്ഞു.

advertisement

വിദ്യാർഥികൾക്ക് വിഷയം കൃത്യമായി മനസ്സിലാക്കി കൊടുക്കുന്ന തരത്തിൽ എങ്ങനെ ക്ലാസ് എടുക്കണമെന്ന് മനസ്സിലാക്കുന്നതിന് എഞ്ചിനീയറിങ് കോളേജുകളിലെ അധ്യാപകർക്കും ഈ വീഡിയോകൾ കണ്ടുനോക്കാവുന്നതാണ്. വിദ്യാർഥികളുടെ വിഷയത്തിലുള്ള അറിവ് അപഗ്രഥനം ചെയ്യാനും കൂടുതൽ പ്രചോദനം ചെയ്യാനും ഇതിലൂടെ അധ്യാപകർക്ക് സാധിക്കും. രാജ്യത്തെ എഞ്ചിനീയറിങ് കോളേജുകളിൽ കമ്പ്യൂട്ടർ സയൻസ് നിലവിൽ പഠിപ്പിക്കുന്ന രീതികൾ മാറ്റാനും വിദ്യാർത്ഥികൾക്ക് കൂടുതൽ ദിശാബോധം പകരാനും വെബ് പോർട്ടൽ സഹായിക്കുമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

രാജ്യത്ത് ഏറ്റവും ഡിമാൻഡുള്ള എഞ്ചിനീയറിങ് കോഴ്സുകളിലൊന്നാണ് കമ്പ്യൂട്ടർ സയൻസ്. ഐഐടികളിലും കമ്പ്യൂട്ടർ സയൻസ് ലഭിക്കാൻ വിദ്യാർഥികൾ തമ്മിൽ മത്സരമാണ്.

advertisement

ഐഐടികളിൽ ഈ വിഷയം ലഭിക്കാനായി നിരവധി വിദ്യാർഥികൾ അപേക്ഷിക്കുന്നുണ്ട്. എന്നാൽ വളരെ കുറച്ച് സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്.

"ഐഐടി മദ്രാസിൽ പഠിക്കാൻ അവസരം ലഭിക്കാത്ത ഇന്ത്യയിലെ ഗ്രാമങ്ങളിലെ വിദ്യാർഥികളെ ഉദ്ദേശിച്ചാണ് ഈ വെബ് പോർട്ടൽ ഉണ്ടാക്കിയിരിക്കുന്നത്. ഐഐടിയിൽ പഠിപ്പിക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് അവർക്ക് സൗജന്യമായി ലഭ്യമാവുന്നത്.

നിലവാരമുള്ള ക്ലാസ്സുകൾ എല്ലാ വിദ്യാ‍ർഥികൾക്കും എത്തിക്കാനും സാധിക്കുന്നു" അസോസിയേറ്റ് പ്രൊഫസ‍ർ ഡോ.രൂപേഷ് നസ്‍രെ പറഞ്ഞു. നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് ഇതിലൂടെ ഐഐടി ലക്ഷ്യമിടുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
IIT മദ്രാസിലെ കമ്പ്യൂട്ടർ സയൻസ് കോഴ്സ് ഇനി ആർക്കും പഠിക്കാം; നൂതന പദ്ധതിയുമായി അധ്യാപകർ
Open in App
Home
Video
Impact Shorts
Web Stories