TRENDING:

മികവിൻ്റെ കേന്ദ്രമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ പഠിക്കണോ?

Last Updated:

ഇന്ത്യൻ സർക്കാർ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ്' പദവി നൽകി ആദരിച്ചിട്ടുള്ള ചുരുക്കം സ്ഥാപനങ്ങളിൽ ഒന്നാണിത്. 'ബിറ്റ്‌സാറ്റ്' (BITSAT) എന്ന ദേശീയതല പ്രവേശന പരീക്ഷയിലൂടെയാണ് ഇന്ത്യയിലെ കാമ്പസുകളിലേക്ക് പ്രവേശനം ലഭിക്കുന്നത്

advertisement
ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ബിറ്റ്‌സ് പിലാനിയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ലോകനിലവാരമുള്ള വിദ്യാഭ്യാസത്തിന്  അവസരമുണ്ട്. ബിറ്റ്‌സിന് ഇന്ത്യയിലും വിദേശത്തുമായി നാല്  കാമ്പസുകളുണ്ട്.
ബിറ്റ്‌സ് പിലാനിയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ലോകനിലവാരമുള്ള വിദ്യാഭ്യാസത്തിന്  അവസരമുണ്ട്
ബിറ്റ്‌സ് പിലാനിയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ലോകനിലവാരമുള്ള വിദ്യാഭ്യാസത്തിന്  അവസരമുണ്ട്
advertisement

പിലാനി (രാജസ്ഥാൻ), ഗോവ, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിലാണ്, കാമ്പസുകൾ. ഇന്ത്യൻ സർക്കാർ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ്' പദവി നൽകി ആദരിച്ചിട്ടുള്ള ചുരുക്കം സ്ഥാപനങ്ങളിൽ ഒന്നാണിത്. 'ബിറ്റ്‌സാറ്റ്' (BITSAT) എന്ന ദേശീയതല പ്രവേശന പരീക്ഷയിലൂടെയാണ് ഇന്ത്യയിലെ കാമ്പസുകളിലേക്ക് പ്രവേശനം ലഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിനായി നിർബന്ധിത ഹാജർ നിബന്ധന ഇവിടെയില്ല (ചില ലാബുകൾ ഒഴികെ). പഠനത്തിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളിൽ നേരിട്ട് ജോലി ചെയ്ത് പരിചയം നേടാനുള്ള (Internship) സംവിധാനം ഇവിടെയുണ്ട്.

advertisement

ബിറ്റ്സിലെ ഫീസ് നിരക്ക് അൽപം കൂടുതലാണെങ്കിലും, പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് മികച്ച സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും മറ്റു സാമ്പത്തിക സഹായങ്ങളും ലഭ്യമാണ്. ഐ.ഐ.ടി.കളോട് കിടപിടിക്കുന്ന നിലവാരമുള്ള അധ്യാപനവും മികച്ച പ്ലേസ്‌മെന്റ് സൗകര്യങ്ങളുമാണ് ബിറ്റ്‌സിനെ വ്യത്യസ്തമാക്കുന്നത്. ലോകമെമ്പാടുമുള്ള വൻകിട കമ്പനികളിൽ ബിറ്റ്‌സ് പിലാനിയിലെ പൂർവ്വ വിദ്യാർത്ഥികൾ ഉന്നത പദവികൾ അലങ്കരിക്കുന്നു.

BITSAT 2026

പ്ലസ് ടു & ഡിഗ്രീ വിദ്യാർത്ഥികൾക്ക് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്  പിലാനി, ഗോവ, ഹൈദരാബാദ്‌ ക്യാമ്പസുകളിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ബിറ്റ്സാറ്റ് - 2026 ന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. രണ്ടു സെഷനുകളായി പരീക്ഷ നടത്തും. ആദ്യ സെഷൻ ഏപ്രിൽ 15 മുതൽ 17 വരെയാണ്. രണ്ടാം സെഷൻ മെയ് 24 മുതൽ 26 വരെയും. രണ്ട് സെഷനുകളും എഴുതു ന്നവരുടെ മെച്ചപ്പെട്ട സ്കോറാണ് പ്രവേശനത്തിന് പരിഗണിക്കുക. മാർച്ച് 16 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം. മാർച്ച് 18 മുതൽ 20വരെ തിരുത്തലുകൾ വരുത്താം.

advertisement

പ്രവേശനം

പിലാനി , ഗോവ ,ഹൈദരാബാദ് കാമ്പസുകളിലെ ബാച്‌ലർ ഓഫ് എൻജിനീയറിങ്, ബി.ഫാം , ബി.എസ് ബയോമെഡിക്കൽ സയൻസസ് ആൻഡ് എൻജിനീയറിങ്/എൻവയോൺമെന്റിൽ ആൻഡ് സസ്റ്റയ്‌നബിലിറ്റി എൻജിനീയറിങ് തുടങ്ങിയ പ്രോഗ്രാമ്മുകളിലേക്ക് ബിറ്റ്സാറ്റ് വഴിയാണ്, പ്രവേശനം. കേരളത്തിൽ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

അപേക്ഷാ ഫീസ്

രണ്ട് സെഷനുകൾക്കായി ആൺ കുട്ടികൾക്ക് 5600/- രൂപയും പെൺകുട്ടികൾക്ക് 4600/- രൂപയുമാണ് ഫീസ്. ഒരു സെഷൻ മാത്രമാണെങ്കിൽ യഥാക്രമം 3600/- രൂപയും 3100/- രൂപയും മതി. .ദുബായ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവർ 7250/- രൂപ അടക്കണം. രണ്ട് സെഷനുകൾക്കും അപേക്ഷിക്കുന്നവർക്ക് 9250/-യാണ് അപേക്ഷാഫീസ്.

advertisement

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://admissions.bits-pilani.ac.in

പൊതുവായ സംശയങ്ങൾക്ക്

bitsat@pilani.bits-pilani.ac.in

അപേക്ഷാ ഫീസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്

admn.payment@pilani.bits-pilani.ac.in

തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
മികവിൻ്റെ കേന്ദ്രമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ പഠിക്കണോ?
Open in App
Home
Video
Impact Shorts
Web Stories