TRENDING:

CISF കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ കോണ്‍സ്റ്റബിളാകാം; ശമ്പളം 69,100 രൂപ വരെ

Last Updated:

താല്‍പര്യമുള്ളവര്‍ 2023 ഫെബ്രുവരി 22നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ പ്രധാന അര്‍ദ്ധ സൈനിക വിഭാഗങ്ങളിലൊന്നായ  സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (CISF) കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (ഡ്രൈവര്‍ ഫോര്‍ ഫയര്‍ സര്‍വീസസ്) തസ്കികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 496 ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം. താല്‍പര്യമുള്ളവര്‍ 2023 ഫെബ്രുവരി 22നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
advertisement

പത്താം ക്ലാസ് ജയം/തത്തുല്യം, ഹെവി, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 3 വർഷ ഡ്രൈവിങ് പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. 21 മുതല്‍ 27 വരെയാണ് പ്രായപരിധി. അർഹർക്കു നിയമാനുസൃത ഇളവുണ്ട്.

  • ശമ്പളം: 21,700–69,100.
  • ശാരീരിക യോഗ്യത: ഉയരം: 167 സെമീ (എസ്‌ടിക്ക്: 160 സെമീ), നെഞ്ചളവ്: 80–85 സെമീ (എസ്‌ടിക്ക്: 76–81 സെമീ), തൂക്കം: ആനുപാതികം.
  • തെരഞ്ഞെടുപ്പുരീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവ മുഖേന.
  • advertisement

  • അപേക്ഷാഫീസ്: 100. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. എസ്ബിഐ ചലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസടയ്ക്കാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://www.cisfrectt.in/ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ കയ്യൊപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്തിരിക്കണം.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
CISF കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ കോണ്‍സ്റ്റബിളാകാം; ശമ്പളം 69,100 രൂപ വരെ
Open in App
Home
Video
Impact Shorts
Web Stories