TRENDING:

സിഎംസി വെല്ലൂരിൽ പഠിക്കണോ? മെഡിക്കൽ, മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം 

Last Updated:

എം.ബി.ബി.എസ്. പ്രവേശനത്തിനും  നഴ്സിങ്/ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്

advertisement
ഫയൽ‌ ചിത്രം
ഫയൽ‌ ചിത്രം
advertisement

ഇന്ത്യയിലെ ആദ്യത്തെ നഴ്സിംഗ് കോളേജ് (1946) ഇവിടെയാണ് ആരംഭിച്ചത്. ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകൾക്കായി മെഡിക്കൽ വിദ്യാഭ്യാസം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണിത്.

ഒരു ഡോക്ടർ / നഴ്സ് എന്നതിലുപരി ഒരു മികച്ച മനുഷ്യസ്നേഹിയായി വിദ്യാർത്ഥികളെ മാറ്റിയെടുക്കുക എന്നതാണ് CMC-യുടെ വിദ്യാഭ്യാസ ദർശനം.

എം.ബി.ബി.എസ്. പ്രവേശനത്തിനും  നഴ്സിങ്/ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.

എംബിബിഎസ് പ്രവേശനം

എൻ.ടി.എ. നടത്തുന്ന നീറ്റ് പരിക്ഷയുടെ സ്കോർ അടിസ്ഥാനമാക്കിയാണു പ്രവേശനം. 100 സീറ്റുകളിൽ 50 എണ്ണം സർക്കാർ ക്വോട്ടയിലാണ്. ഇതിനായി തമിഴ്‌നാട് സർക്കാർ അലോട്മെന്റ് നടത്തും. 50 സീറ്റുകൾ സിഎംസി വെല്ലൂർ മാനേജ്മെന്റ് ക്വാട്ട വഴിയാണു നികത്തുന്നത്. 38 സീറ്റുകൾ സിഎംസി വെല്ലൂർ അസോസിയേഷനിൽ അംഗങ്ങളായ വിവിധ ക്രിസ്ത‌്യൻ സഭകൾക്കായും (ക്രിസ്ത്യൻ മൈനോറിറ്റി നെറ്റ്‌വർക്) 10 സീറ്റുകൾ സിഎംസി ജീവനക്കാരുടെ മക്കൾക്കായും മാറ്റിവച്ചിട്ടുണ്ട്. 2 സീറ്റുകൾ പൊതുവിഭാഗത്തിനുണ്ട്. പഠനശേഷം 2 വർഷം സിഎംസി വെല്ലൂരിലോ മൈനോറിറ്റി നെറ്റ്‌വർക്കിനു കീഴിലുള്ള ആശുപ്രതികളിലോ സിഎംസി നിർദേശിക്കുന്ന ആശുപത്രികളിലോ 2 വർഷം സേവനം ചെയ്യണം. 57,000 രൂപയാണു പ്രതിവർഷം ഫീസ്.

advertisement

മൈനോറിറ്റി നെറ്റ്‌ വർക് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ സിഎംസി വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 30. അനുബന്ധ രേഖകൾ മേയ് 4നു മുൻപു സമർപ്പിക്കണം.പൊതുവിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് നീറ്റ് ഫലം വന്ന് 2 ആഴ്ച വരെ സമയം ലഭിക്കും. മാനേജ്മെന്റ് ക്വോട്ടയിൽ അപേക്ഷിക്കുന്നവർ സിഎംസി വെബ്സൈറ്റിൽ ഇപ്പോൾ അപേക്ഷിക്കുന്നതിനു പുറമേ, സ്വകാര്യ മെഡിക്കൽ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ട പ്രവേശനത്തിനായി തമിഴ്‌നാട് സർക്കാർ അപേക്ഷ ക്ഷണിക്കുമ്പോൾ അതിലും രജിസ്റ്റർ ചെയ്യണം.മെഡിക്കൽ പോസ്റ്റ് ഗ്രാജേറ്റ് വിഭാഗത്തിൽ ഡിപ്ലോമ, ഡിഗ്രി, ഹയർ സ്പെഷ്യൽറ്റി പ്രോഗ്രാമുകളുമുണ്ട്.

advertisement

നഴ്സിങ്/ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രോഗ്രാമുകളിലേക്ക് മാർച്ച് 30 വരെ അപേക്ഷിക്കാം; പ്രവേശനപരീക്ഷ മേയ് 21ന്

 

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ (സിഎംസി വെല്ലൂർ) വിവിധ നഴ്സിങ്/ അലൈഡ് ആൻഡ്ഹെൽത്ത്കെയർ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.ബിഎസ്‌സി നഴ്സിങ്, ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്വൈഫറി എന്നീ പ്രോഗ്രാമുകൾ 100 വീതം സീറ്റ്, സിഎംസി വെല്ലൂർ ക്യാംപസിലുണ്ട്.  ജനറൽ നഴ്സിങ്ങിന് 9 സീറ്റുകളും ബിഎസ് സിയ്ക്ക്15 സീറ്റുകളും മാത്രമാണ്, പൊതുവിഭാഗത്തിനുള്ളത്. ബാക്കി ക്രിസ്ത്യൻ മൈനോറിറ്റി നെറ്റ്വർക്ക് വിഭാഗത്തിൽനിന്നും സിഎംസി ജീവനക്കാരുടെ ക്വോട്ടയിൽ നിന്നുമാണു നികത്തുന്നത്. ശരാശരി 40,000 രൂപയാണു പ്രതിവർഷ ഫീസ്.

advertisement

കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ കൂടാതെ ഇന്റർവ്യൂവുമുണ്ട്. ചിറ്റൂർ ക്യാംപസിലെ ബിഎസ്‌സി പ്രോഗ്രാമിലേക്കു പ്രവേശനം ആന്ധ്ര നഴ്‌സിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

ഫിസിയോതെറപ്പി, ഒക്കുപ്പേഷനൽ തെറപ്പി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, കാർഡിയാക് ടെക്നോളജി എന്നിവയുൾപ്പെടെ 3 മുതൽ 4 വർഷം വരെ നീളുന്ന 19 ബിരുദ പ്രോഗ്രാമുകൾ വെല്ലൂരിലുണ്ട്. അനസ്തീസിയ ടെക്നോളജി, ഹോസ്പിറ്റൽ എൻജിനീയറിങ്, ഒപ്റ്റോമെട്രി എന്നിവ ഉൾപ്പെടെ 2 വർഷം വരെ ദൈർഘ്യമുള്ള 10 ഡിപ്ലോമ പ്രോഗ്രാമുകൾ, പിജി ഡിപ്ലോമ, ഫെലോഷിപ് പ്രോഗ്രാമുകളുമുണ്ട്. ഇതിലേയ്ക്കും മേയ് 21ലെ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം.

advertisement

1200 രൂപയാണ് അപേക്ഷാഫീസ്. പ്രോഗ്രാമുകളുടെ എണ്ണമനുസരിച്ച് അധികം തുക അടയ്ക്കണം. ഒരാൾക്ക് പരമാവധി 7 പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

നീറ്റ് സ്കോറിന്റെ അടിസ്‌ഥാനത്തിൽ പ്രവേശനം

ബാച്‌ലർ ഓഫ് ഫിസിയോതെറപ്പി (ബിപിടി), ബാച്‌ലർ ഓഫ് ഒക്കുപ്പേഷനൽ തെറപ്പി (ബിഒടി) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്‌ഥാനത്തിലാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

http://admissions.cmcvellore.ac.in.

www.tnhealth.org

തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
സിഎംസി വെല്ലൂരിൽ പഠിക്കണോ? മെഡിക്കൽ, മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം 
Open in App
Home
Video
Impact Shorts
Web Stories