വിവിധ പ്രോഗ്രാമുകൾ
1.ബി.ടെക്.
2.ഇന്റഗ്രേറ്റഡ് എം.എസ് സി .
3.ബി.കോം എൽ.എൽ.ബി.
4.ബി.ബി.എ. എൽ.എൽ.ബി.
5.മൂന്നു വർഷ എൽ.എൽ.ബി.
6.എൽ.എ.എം.
7.ബി.വോക്.
8.എം.എസ് സി.
9.എം.എ.
10.എം.സി.എ.
11.എം.ബി.എ.
12.എം.എഫ്. എസ് സി.
13.എം.വോക്.
വിവിധ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിന് അഞ്ച് വ്യത്യസ്ത രീതികളാണ്, അവലംബിക്കുന്നത്. പിജി ഡിപ്പാർട്മെന്റൽ ടെസ്റ്റിനു യൂണിവേഴ്സിറ്റിയിൽ മാത്രമേ പരീക്ഷാകേന്ദ്രമുള്ളൂ. മറ്റുള്ളവയ്ക്ക് കേരളത്തിലെ എല്ലാ ജില്ലങ്ങളിലും കേരളത്തിനു പുറത്തെ വിവിധ നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിലെ പട്ടികവിഭാഗക്കാർക്കു പല പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷയിൽ പാസ്മാർക്ക് മാത്രം മതി. ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കവിഭാഗക്കാർക്ക് പൊതുവിൽ 5% മാർക്കിളവുണ്ട്. കുസാറ്റ് ടെസ്റ്റിൽ റാങ്കുള്ളവർക്ക്, ഓപ്ഷൻ റജിസ്ട്രേഷൻ സമയത്ത് സ്വന്തം മുൻഗണനാക്രമമനുസരിച്ച് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം.
advertisement
പ്രവേശന രീതികൾ
1) സർവകലാശാല നടത്തുന്ന ഓൺലൈൻ കോമൺ അഡ്മിഷൻ ടെസ്‌റ്റ് (കുസാറ്റ്–ക്യാറ്റ് 2026).
2) ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (DAT): പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഗേറ്റ് സ്കോറില്ലാത്തവരുടെ എംടെക് എന്നീ പ്രോഗ്രാമുകൾക്ക് അതതു വകുപ്പുകളിൽ
3) ബിടെക് ലാറ്ററൽ എൻട്രി ടെസ്‌റ്റ് (LET)
4) എംബിഎയ്‌ക്ക് ഐഐഎം ക്യാറ്റ് (2024 നവംബർ) / ശേഷം) എന്നിവയിലൊന്നു നിർബന്ധം.
5) സിയുഇടി പിജി ഡിപ്പാർട്മെന്റൽ ടെസ്റ്റ്
അപേക്ഷാഫീസ്
അപേക്ഷാഫീസ് ഒടുക്കുന്നതിനുള്ള സൗകര്യാർത്ഥം, കുസാറ്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമുകളെ 19 കോഡുകളായി വിഭജിച്ചിട്ടുണ്ട്. പ്രോസ്പെക്ടസ് പരിശോധിച്ച്, കോഡുകൾ മനസ്സിലാക്കാവുന്നതും, അപേക്ഷിക്കുന്ന പ്രോഗ്രാമുകളുടെ എണ്ണം അടിസ്ഥാനമാക്കി, അപേക്ഷാഫീസ് ഒടുക്കാവുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://admissions.cusat.ac.in/
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
