TRENDING:

സിവിൽ സർവീസസ് പരീക്ഷാ രീതിയിൽ 5 പ്രധാന മാറ്റങ്ങൾ ; എഐ മുഖപരിശോധനയും യൂണിവേഴ്സൽ നമ്പറും വരുന്നു

Last Updated:

സിവിൽ സർവീസസ് അപേക്ഷാ നടപടികളിലും സർവീസ് നിബന്ധനകളിലും വരുത്തിയ പ്രധാന മാറ്റങ്ങൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: തട്ടിപ്പുകൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി സിവിൽ സർവീസസ് പരീക്ഷാ നടപടികളിൽ മാറ്റങ്ങളുമായി യുപിഎസ്‌സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ആധാർ ബയോമെട്രിക് സംവിധാനങ്ങൾ പരീക്ഷയുടെ ഭാഗമാകും.
News18
News18
advertisement

അപേക്ഷാ നടപടികളിലും സർവീസ് നിബന്ധനകളിലും വരുത്തിയ പ്രധാന മാറ്റങ്ങൾ

യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ: യുപിഎസ്‌സിയുടെ ഓൺലൈൻ പോർട്ടലിൽ അക്കൗണ്ട് തുടങ്ങുമ്പോൾ ഉദ്യോഗാർഥികൾക്ക് യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ (URN) ലഭിക്കും. ഇത് യുപിഎസ്‌സിയുടെ ഏത് പരീക്ഷയ്ക്കും പിന്നീട് ഉപയോഗിക്കാം.

ലൈവ് ചിത്രം: ഇത്തവണ പാസ്‌പോർട്ട് സൈസ് ചിത്രത്തിന് പുറമെ 'ലൈവ് ചിത്രം' കൂടി അപേക്ഷകർ നൽകണം. പരീക്ഷാ കേന്ദ്രത്തിൽ എഐ അധിഷ്ഠിത മുഖപരിശോധനയുള്ളതിനാലാണിത്. ആധാർ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കിയ സാഹചര്യത്തിൽ അപേക്ഷയിൽ ആധാർ നൽകുന്നതാണ് ഉചിതം.

advertisement

പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കൽ: ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് ഇത്തവണ മുതൽ തങ്ങളുടെ ഇഷ്ടപ്പെട്ട പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം. അപേക്ഷിക്കുമ്പോൾ നൽകുന്ന ആദ്യ പ്രിഫറൻസ് തന്നെ ഇവർക്ക് അനുവദിക്കും. മറ്റ് ഉദ്യോഗാർഥികൾക്ക് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ മുൻഗണന ലഭിക്കുമെങ്കിലും ഓരോ കേന്ദ്രത്തിലെയും സീറ്റുകൾ പരിമിതമായിരിക്കും.

സർവീസിലുള്ളവർക്ക് നിയന്ത്രണം: ഐഎഎസ് (IAS), ഐഎഫ്എസ് (IFS) സർവീസുകളിൽ തുടരുന്നവർക്ക് ഇക്കൊല്ലത്തെ പരീക്ഷ എഴുതാൻ സാധിക്കില്ല. ഐപിഎസ് (IPS) ലഭിച്ചവർക്ക് പരീക്ഷ എഴുതാമെങ്കിലും വീണ്ടും ഐപിഎസ് ഓപ്ഷൻ നൽകാനാവില്ല. സർവീസിൽ തുടരുന്നവർക്ക് അവസരം മെച്ചപ്പെടുത്തുന്നതിനായി ചില നിബന്ധനകളോടെ 2027-ൽ ഒരു അവസരം കൂടി ലഭിക്കും. എന്നാൽ ട്രെയിനിങ് ഘട്ടത്തിലുള്ളവർ ഇളവ് തേടുകയോ കൃത്യസമയത്ത് സർവീസിൽ പ്രവേശിക്കുകയോ ചെയ്തില്ലെങ്കിൽ അലോക്കേഷൻ റദ്ദാകും. 2025-ലോ അതിനു മുൻപോ സർവീസിൽ കയറിയവർക്ക് രാജിവയ്ക്കാതെ തന്നെ ഈ വർഷമോ അടുത്ത വർഷമോ വീണ്ടും പരീക്ഷയെഴുതാൻ ഒരവസരം കൂടി നൽകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപേക്ഷ പിൻവലിക്കാനാവില്ല: ഒരിക്കൽ നൽകിയ അപേക്ഷ പിന്നീട് പിൻവലിക്കാൻ അനുവദിക്കില്ല. തിരുത്തലുകൾക്കും അവസരമുണ്ടാവില്ല. എന്നാൽ പരീക്ഷ എഴുതിയാൽ മാത്രമേ അത് 'അറ്റെംപ്റ്റ്' ആയി കണക്കാക്കൂ എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
സിവിൽ സർവീസസ് പരീക്ഷാ രീതിയിൽ 5 പ്രധാന മാറ്റങ്ങൾ ; എഐ മുഖപരിശോധനയും യൂണിവേഴ്സൽ നമ്പറും വരുന്നു
Advertisement
Open in App
Home
Video
Impact Shorts
Web Stories