TRENDING:

സാങ്കേതിക വിദ്യാഭ്യാസം: ടെക്നിക്കൽ സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം; അപേക്ഷിക്കേണ്ടത് എങ്ങനെ? 

Last Updated:

സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 39 ടെക്‌നിക്കൽ സ്കൂളുകളിലേക്കാണ്  പ്രവേശനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ ആയാണ്  അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈനായി മാർച്ച് 21 വരെയും സ്കൂളുകളിൽ നേരിട്ട് മാർച്ച് 25 വരെയും അപേക്ഷ നൽകാം.
advertisement

ഹൈസ്കൂൾ പഠനത്തിനുശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് തയ്യാറാക്കുന്ന തരത്തിലാണ് കരിക്കുലം. ഭാവിയിൽ ഉദ്യോഗക്കയറ്റത്തിനും തൊഴിലിനുമായി ഇലക്ട്രോണിക്സ് ട്രേഡ് സർട്ടിഫിക്കറ്റ് ഇതോടൊപ്പം നൽകുന്നുണ്ട്. ടി.എച്ച്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി.യ്ക്ക് തുല്യമാണ്.  സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സംവരണവുമുണ്ട്. അധ്യയന മാധ്യമം ഇംഗ്ലീഷ് ആണ്.

39 സ്കൂളുകൾ ; 3275 സീറ്റുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 39 ടെക്‌നിക്കൽ സ്കൂളുകളിലേക്കാണ്  പ്രവേശനം.

സർക്കാർ ടെക്‌നിക്കൽ സ്കൂളുകൾ

ശ്രീകാര്യം, നെടുമങ്ങാട്, കുളത്തൂപ്പുഴ, നെയ്യാറ്റിൻകര, എഴുകോൺ, ഹരിപ്പാട്, കൃഷ്ണപുരം, ആയവന, കാവാലം, പാമ്പാടി, കുറിച്ചി, പാലാ, തീക്കോയി, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, ഇലഞ്ഞി, മുളന്തുരുത്തി, വാരപ്പെട്ടി, പുറപ്പുഴ, വണ്ണപ്പുറം, അടിമാലി, കൊടുങ്ങല്ലൂർ, തൃശൂർ, ഷൊർണൂർ, ചിറ്റൂർ, പാലക്കാട്, കോക്കൂർ, കുറ്റിപ്പുറം, മഞ്ചേരി, കോഴിക്കോട്, വടകര, പയ്യോളി, തളിപ്പറമ്പ്, കണ്ണൂർ, നെരുവമ്പ്രം, മൊഗ്രാൽ പുത്തൂർ, ചെറുവത്തൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് ടെക്നിക്കൽ സ്കൂളുകളുള്ളത്.

advertisement

അപേക്ഷാ യോഗ്യത

ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം അപേക്ഷകർക്ക് 2023 ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയാകാൻ പാടില്ല. ഭിന്നശേഷി, വിമുക്തഭട, രാജ്യരക്ഷാ വിഭാഗക്കാർക്കു നിശ്ചിത സീറ്റുകളിലേക്ക് സംവരണമുണ്ട്. ഒന്നിലേറെ സ്കൂളുകളിലേക്ക് അപേക്ഷ നൽകാൻ തടസങ്ങളില്ല.

പ്രവേശന പരീക്ഷ

കൂടുതൽ അപേക്ഷകരുള്ള സ്കൂളുകളിൽ ഏപ്രിൽ 12ന് പ്രവേശന പരീക്ഷ നടത്തും. രാവിലെ 10മുതൽ 11.30വരെയാണ് പ്രവേശനപരീക്ഷ. ഏഴാം ക്ലാസ് നിലവാരത്തിൽ മാത്തമാറ്റിക്സ്, സയൻസ്, ഇംഗ്ലിഷ്, മലയാളം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിചിന്ത തുടങ്ങിയവയിൽ നിന്നുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് , ഉണ്ടാകുക. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ സംവരണ ക്രമങ്ങൾ പാലിച്ച്, പ്രവേശനം നൽകും.

advertisement

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും 

https://ihrd.kerala.gov.in/ths/

തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
സാങ്കേതിക വിദ്യാഭ്യാസം: ടെക്നിക്കൽ സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം; അപേക്ഷിക്കേണ്ടത് എങ്ങനെ? 
Open in App
Home
Video
Impact Shorts
Web Stories