TRENDING:

കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ B.Sc ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്; ഇപ്പോൾ അപേക്ഷിക്കാം

Last Updated:

പ്ലസ്ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പാസായവരിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ അടുത്ത അധ്യയന വർഷത്തെ ബാച്ചിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെയുള്ള 40 സീറ്റുകളിൽ 20 എണ്ണം, മാനേജ്മെന്റ്ക്വോട്ട സീറ്റുകളാണ്. മെറിറ്റ് സീറ്റുകളിലേയ്ക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഏകജാലകം വഴിയും (MGCAP) മാനേജ്മെന്റ്ക്വോട്ട സീറ്റുകളിലേയ്ക്ക് സ്ഥാപനം വഴിയുമാണ് പ്രവേശനം.
News18
News18
advertisement

പ്ലസ്ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പാസായവരിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇപ്പോൾ പ്ലസ്ടുവിൻ്റെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി ഒരു സ്വാശയ സ്ഥാപനമാണ്. മാനേജ്മെന്റ്ക്വോട്ടയിൽ പ്രവേശനം നേടുന്നവർ, മെറിറ്റു ക്വോട്ടയിൽ പ്രവേശനം നേടുന്നവരേക്കാൾ 30,000/- രൂപ അധികം ഒടുക്കണം.

അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും

www.cfrdkerala.com

www.supplycokerala.com

ഫോൺ

0468-2240047

9846585609

8281486120

9562147793

തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ

advertisement

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ B.Sc ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്; ഇപ്പോൾ അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories