TRENDING:

വനിതകൾക്ക് ഐഐടി ഹൈദരാബാദിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം; ശമ്പളം ഒരു ലക്ഷം

Last Updated:

കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐഐടി ഹൈദരാബാദ് വനിതകൾക്കായി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 1,01,500 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 2023 ഡിസംബർ 22 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
advertisement

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ബയോടെക്നോളജി, കെമിക്കൽ എഞ്ചിനീയറിംഗ്, കെമിസ്ട്രി, സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഡിസൈൻ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, എന്റർപ്രണർഷിപ്പ്, മാനേജ്‌മെന്റ്, ലിബറൽ ആർട്‌സ്, ​ഗണിതം, മെക്കാനിക്കൽ ആൻഡ് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്, മെറ്റീരിയൽസ് സയൻസ്, മെറ്റലർജിക്കൽ എഞ്ചിനീയറിംഗ്, ഫിസിക്‌സ് തുടങ്ങി വിവിധ വകുപ്പുകളിൽ ഒഴിവുകൾ ഉണ്ട്.

യോഗ്യതയും പ്രതിഫലവും

അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1

അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1 തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പിഎച്ച്‌ഡിക്ക് ശേഷം കുറഞ്ഞത് മൂന്ന് വർഷത്തെ ടീച്ചിങ്ങ്, ഗവേഷണം അല്ലെങ്കിൽ പ്രൊഫഷണൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പിഎച്ച്ഡി പഠിക്കുന്ന സമയത്തുള്ള ടീച്ചിങ്ങ് എക്സ്പീരിയൻസ് പരി​ഗണിക്കുന്നതല്ല. ഇവർ പ്രശസ്തമായ ജേണലുകളിലും കോൺഫറൻസുകളിലും തങ്ങളുടെ പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കണം. 1,01,500 രൂപ ആയിരിക്കും അടിസ്ഥാന ശമ്പളം, ഇതോടൊപ്പം മറ്റ് അലവൻസുകളും ഉണ്ടാകും.

advertisement

അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2

അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് II തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പിഎച്ച്‌ഡിക്ക് ശേഷം മൂന്ന് വർഷത്തിൽ താഴെ ഇൻഡസ്ട്രിയൽ, റിസർച്ച് അല്ലെങ്കിൽ ടീച്ചിംഗ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഈ തസ്തികയിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 98,200 രൂപ ആയിരിക്കും. ഇതോടൊപ്പം മറ്റ് അലവൻസുകളും ഉണ്ടായിരിക്കും. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ആയാൽ, ഒരു ഇന്റേണൽ അസസ്‌മെന്റ് പ്രക്രിയ വഴി അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് I തസ്തികയിലേക്കും പരിഗണിക്കുന്നതാണ്.

advertisement

പൊതുവായ മറ്റ് മാനദണ്ഡങ്ങൾ

അപേക്ഷകരുടെ പ്രായം 35 വയസിൽ കൂടാൻ പാടില്ല. യോഗ്യത, പരിചയം, ഗവേഷണം, പ്രസിദ്ധീകരിച്ച പഠനങ്ങൾ, മറ്റ് അക്കാദമിക് യോ​ഗ്യതകൾ, എന്നിവയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് വിളിക്കൂ എന്നും ഐഐടി ഹൈദരാബാ​ദ് പ്രത്യേകം അറിയിച്ചിട്ടുണ്ട്. മതിയായ യോ​ഗ്യതകൾ ഇല്ലാത്തവരെ അഭിമുഖത്തിന് വിളിക്കില്ലെന്നും അധികൃതർ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Career/
വനിതകൾക്ക് ഐഐടി ഹൈദരാബാദിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം; ശമ്പളം ഒരു ലക്ഷം
Open in App
Home
Video
Impact Shorts
Web Stories