ഫലം എങ്ങനെ പരിശോധിക്കാം?
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: jeemain.nta.nic.in എന്ന സൈറ്റിലേക്ക് പോകുക.
- ലിങ്ക് തിരഞ്ഞെടുക്കുക: ഹോം പേജിലെ 'JEE Main 2026 session 1 result' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- 'വിവരങ്ങൾ നൽകുക: ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും (അല്ലെങ്കിൽ പാസ്‌വേഡ്) നൽകി ലോഗിൻ ചെയ്യുക.
- സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുക: നിങ്ങളുടെ സ്കോർകാർഡ് സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
advertisement
പ്രധാന വിവരങ്ങൾ
ബി.ഇ/ബി.ടെക് (പേപ്പർ 1) പരീക്ഷാ ഫലം: ജനുവരി 21, 22, 23, 24, 28 തീയതികളിൽ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ആർക്ക്/ബി.പ്ലാനിംഗ് (പേപ്പർ 2A & 2B): ജനുവരി 29-ന് നടന്ന ഈ പരീക്ഷകളുടെ ഫലം നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.
രണ്ടാം സെഷൻ പരീക്ഷ
ഏപ്രിൽ 2 മുതൽ 9 വരെയാണ് രണ്ടാം സെഷൻ പരീക്ഷകൾ നടക്കുക. ആദ്യ സെഷനിൽ സ്കോർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പരീക്ഷ എഴുതാവുന്നതാണ്. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നു.
Summary: The National Testing Agency (NTA) has announced the JEE Main 2026 Session 1 result on February 16, 2026. Students who appeared for the Joint Entrance Examination will be able to check their scores on the official website, jeemain.nta.nic.in. NTA has published the final answer key on the official website.
