TRENDING:

KEAM 2024: കേരള എഞ്ചിനീയറിങ്, മെഡിക്കൽ പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

Last Updated:

ഓൺലൈനായി ഏപ്രിൽ 17വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് വിവിധ സർക്കാർ /എയ്ഡഡ്/ സ്വാശയ കോളേജുകളിലെ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ KEAM -2024ന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി ഏപ്രിൽ 17വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. വ്യത്യസ്ത കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാനും ഒരു അപേക്ഷയേ സമർപ്പിക്കേണ്ടതുള്ളൂ.
advertisement

അപേക്ഷാർത്ഥിയുടെ എസ്.എസ്.എൽ.സി./ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം ഓൺലൈനായി അപ് ലോഡ് ചെയ്യണം. കൂടാതെ,വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് സംവരണ രേഖകൾ എന്നിവ അപ് ലോഡ് ചെയ്യാൻ ഏപ്രിൽ 24 വരെ അവസരമുണ്ട്. ഇക്കാര്യങ്ങൾ മുഴുവൻ ഓൺലൈൻ ആയി മാത്രമേ, ചെയ്യേണ്ടതുള്ളൂ.

കേരളത്തിൽ മെഡിക്കൽ/ആർക്കിടെക്ടർ മേഖലയിലെ പഠനത്തിനും KEAM

കേരളത്തിലെ വിവിധ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് താൽപ്പര്യമുള്ളവർ നിർബന്ധമായും KEAM-2024 ന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്. അതുപോലെ തന്നെ ആർക്കിടെക്‌ചർ കോഴ്സിൽ കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ, വിദ്യാർത്ഥികൾ നിർബന്ധമായും KEAM-2024 ന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതും,കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ (COA) നടത്തുന്ന NATA 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.

advertisement

വിവിധ വിഭാഗം സംവരണത്തിന് നിർദ്ദിഷ്ട തിയ്യതിയ്ക്കകം സമർപ്പിക്കേണ്ട രേഖകൾ

1.OBC വിഭാഗക്കാർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്

2. പട്ടിക ജാതി/വർഗ്ഗ വിഭാഗക്കാർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്

3.OEC വിദ്യാർത്ഥികൾ വില്ലേജ് ഓഫീസറിൽ നിന്നുള്ള ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്. നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത OEC അപേക്ഷകർ വില്ലേജ് ഓഫീസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ്

4. വിദ്യാഭ്യാസാനുകൂല്യങ്ങൾ/ ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് വില്ലേജ് ഓഫീസറിൽ നിന്നുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് & വരുമാന സർട്ടിഫിക്കറ്റ്

advertisement

5.EWS(Economically Weaker Section)വിഭാഗക്കാർ വില്ലേജ് ഓഫീസറിൽ നിന്നുള്ള EWS സർട്ടിഫിക്കറ്റ്

6. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മൈനോറിറ്റി ക്വാട്ട സീറ്റുകളിലേക്ക് ന്യൂനപക്ഷ വിദ്യാർത്ഥികൾ (ക്രിസ്ത്യൻ/മുസ്ലീം) വില്ലേജ് ഓഫീസിൽ നിന്നുള്ള കമ്മ്യൂണിറ്റി/മൈനോറിറ്റി സർട്ടിഫിക്കറ്റ്. (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കമ്മ്യൂണിറ്റി/ മൈനോറിറ്റി സർട്ടിഫിക്കറ്റ് വേണ്ടതില്ല)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.cee.kerala.gov.in

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

advertisement

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
KEAM 2024: കേരള എഞ്ചിനീയറിങ്, മെഡിക്കൽ പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories