TRENDING:

പ്ലസ് വൺ പ്രവേശനം മറ്റന്നാൾ; അപേക്ഷ നൽകിയാൽ സ്കൂളുകളെ മിക്സഡാക്കും: മന്ത്രി ശിവൻകുട്ടി

Last Updated:

അപേക്ഷിക്കുന്ന സ്കൂളുകളെല്ലാം തന്നെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തി മിക്സഡാക്കുമെന്നും മന്ത്രി വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വെള്ളിയാഴ്ച നടക്കും. ഓഗസ്റ്റ് 15നാണ് രണ്ടാംഘട്ട അലോട്ട്മെന്റ്. 22ാം തീയതിയാണ് മൂന്നാംഘട്ട അലോട്ട്മെന്റ്. ഓഗസ്റ്റ് 25ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. സൗകര്യമുള്ള സ്കൂളുകൾ അപേക്ഷ നൽകിയാൽ മിക്സഡ് സ്കൂളുകളാക്കും. ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം അടിച്ചേൽപ്പിക്കില്ല. പൊതുസ്വീകാര്യവും കുട്ടികൾക്ക് സൗകര്യപ്രദവുമായിരിക്കണം യൂണിഫോമെന്നും അദ്ദേഹം പറഞ്ഞു.
advertisement

''ഹയര്‍ സെക്കന്‍ററി ഒന്നാം വര്‍ഷ പ്രവേശനത്തിന്‍റെ മുഖ്യഘട്ട ആദ്യ അലോട്ട്മെന്‍റും സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റും 2022 ഓഗസ്റ്റ് 5 ന് രാവിലെ 11 മണി മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.  ഒന്നാം അലോട്ട്മെന്‍റിന്‍റെ പ്രവേശനം 2022 ആഗസ്റ്റ് 5 ന് ആരംഭിച്ച് ആഗസ്റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂര്‍ത്തീകരിക്കുന്നതാണ്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്‍റ് 2022 ആഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് പ്രവേശനം ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കുന്നതാണ്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് 2022 ആഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശനം ആഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുന്നതാണ്'' - വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

advertisement

'അപേക്ഷ നൽകിയാൽ മിക്സഡ് സ്കൂളാക്കും'

നിലവില്‍ സംസ്ഥാനത്ത് 138 ഗവണ്‍മെന്‍റ് സ്കൂളുകളും 243 എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടെ ആകെ 381 സ്കൂളുകളാണ് ഗേൾസ് /ബോയ്സ് സ്കൂളുകളായി ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 21 സ്കൂളുകള്‍ മിക്സഡാക്കിയിട്ടുണ്ട്.  മതിയായ അടിസ്ഥാന സൗകര്യമുള്ളതും സ്കൂള്‍ പിടിഎ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ തിരുമാനം, എന്നിവ സഹിതം സ്കൂള്‍ മിക്സഡാക്കാന്‍ അപേക്ഷിക്കുന്ന സ്കൂളുകളെല്ലാം തന്നെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തി മിക്സഡാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

advertisement

പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ അദ്ധ്യാപക സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ പ്രൈമറി, സെക്കന്‍ററി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി മേഖലകളിലെ വിവിധ തലങ്ങളിലെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. വകുപ്പിലെ നിരവധിയായ പ്രശ്നങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്.

എയ്ഡഡ് മേഖലയില്‍ നിയമനം നടക്കാത്തതും, കെ-ടെറ്റ് വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതിനും, 2022-23 വര്‍ഷ തസ്തിക നിര്‍ണ്ണയം പൂര്‍ത്തീകരിച്ച് പുനര്‍വിന്യാസം നടത്തുന്നത് സംബന്ധിച്ചും, ഒന്നാം പാദവാര്‍ഷീക പരീക്ഷ നടപടികളെകുറിച്ചും, സ്കൂള്‍ മേളകള്‍, സ്കൂള്‍ പി.ടി.എ/എസ്.എം.സി പുന:സംഘടന, ഉച്ചഭക്ഷണ പദ്ധതിയിലെ ഫണ്ടിന്‍റെ പോരായ്മ എന്നിവയെ കുറിച്ചും, സ്കൂളുകള്‍ മിക്സഡാക്കുന്നത് സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു. സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതാണ്.

advertisement

ഓഫീസുകളിലെ ഫയലുകളുടെ നീക്കം കാര്യക്ഷമമാക്കുന്നതിന് ഫയല്‍ അദാലത്ത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് യോഗത്തില്‍ അറിയിച്ചു. തുടര്‍ന്നുള്ള എല്ലാ കാര്യങ്ങളിലും സംഘടനകളുടെ സജീവമായ സഹകരണം ഉണ്ടാകണമെന്നും ഒറ്റകെട്ടായി കുട്ടികളുടെ ഭാവിക്കും, ക്ഷേമത്തിനും, വേണ്ടി പ്രവര്‍ത്തിക്കണമെന്നും അതുവഴി വകുപ്പിന്‍റെ യശ്ശസ്സ് ഉയര്‍ത്താന്‍ സഹകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Career/
പ്ലസ് വൺ പ്രവേശനം മറ്റന്നാൾ; അപേക്ഷ നൽകിയാൽ സ്കൂളുകളെ മിക്സഡാക്കും: മന്ത്രി ശിവൻകുട്ടി
Open in App
Home
Video
Impact Shorts
Web Stories