2012-ൽ കുമാർ തന്റെ ആദ്യ ശ്രമത്തിൽ പരീക്ഷ പാസായെങ്കിലും 8,137 ആയിരുന്നു അഖിലേന്ത്യാ റാങ്ക്. അങ്ങനെയിരിക്കയാണ് രണ്ടാമതും ഇതിനായി തയ്യാറെടുത്തത്. തുടർന്ന് 2018 ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്- എംടെക് കോഴ്‌സിൽ ബിരുദവും നേടി. ശേഷം ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്‌ഡി ചെയ്യാനായി കുമാർ അമേരിക്കയിലേക്ക് പറന്നു. അങ്ങനെ തന്റെ 24- ആം വയസ്സിൽ ആപ്പിളിൽ ജോലി സ്വന്തമാക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. കൂടാതെ 2023 ഓഗസ്റ്റ് വരെ മെഷീൻ ലേണിംഗ് ഇന്റേണായി പ്രവർത്തിക്കുകയായിരുന്നു കുമാർ.
advertisement
നേരത്തെ ബിസൽപൂരിലെ ഉമരിയ ഗ്രാമത്തിൽ ഒരു സാധാരണ കർഷകന്റെ മകനായ ജഗദീഷ് ചന്ദ്ര എന്ന യുവാവും ഇത്തരത്തിൽ സുവർണ്ണ നേട്ടം സ്വന്തമാക്കിയിരുന്നു. ഇവരുടെ കർഷക കുടുംബത്തിൽ നിന്ന് കോളേജിൽ പ്രവേശിക്കുന്ന ആദ്യത്തെ ആളും ജഗദീഷ് ചന്ദ്രയായിരുന്നു. നിലവിൽ ബെംഗളൂരുവിലെ ലെൻസ്കാർട്ടിൽ സോഫ്റ്റ്വെയർ ഡെവലപ്പറായി ജോലി ചെയ്യുകയാണ് ഈ 22 കാരൻ. തന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നിട്ടും തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പിതാവിന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നുവെന്ന് ജഗദീഷ് പറഞ്ഞു. കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന തന്റെ കുടുംബം വയറു നിറയ്ക്കാൻ പോലും പാടുപെടുന്ന സമയം പോലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കൃഷിയോടൊപ്പം ജഗദീഷിന്റെ പിതാവ് കൂലിപ്പണി ചെയ്തതാണ് കുടുംബം നോക്കിയിരുന്നത്.
” എനിക്ക് കമ്പ്യൂട്ടറുകളിൽ വലിയ താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ എന്റെ സ്‌കൂളിന് നല്ല അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഒരിക്കലും അവസരം ലഭിച്ചില്ല. അവസാനം ഒരുപാട് കഷ്ടപ്പെട്ട് കോളേജിലെ രണ്ടാം വർഷത്തിൽ എനിക്ക് ഒരു ലാപ്ടോപ്പ് കിട്ടി. അങ്ങനെ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, വെബ് ആപ്ലിക്കേഷനുകൾ, സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിവ പഠിക്കാൻ ഞാൻ യൂട്യൂബ് വീഡിയോകൾ കാണാൻ തുടങ്ങി” എന്നും ജഗദീഷ് പറഞ്ഞിരുന്നു.