TRENDING:

ഈ ക്വിസ് മത്സരത്തിൽ ശരിയായ ഉത്തരം പറഞ്ഞാൽ സമ്മാനമായി സർക്കാർ ജോലി ലഭിച്ചേക്കും!

Last Updated:

'എലൈറ്റ് കപ്പ് ക്വിസ് ചലഞ്ച് 2019' അഖിലകേരള ക്വിസ് മത്സരം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2019 ഒക്ടോബർ 13ന് രാവിലെ 9.30 ന് രാവിലെ 9.30 ന് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചിറയിൻകീഴിലെത്തി ക്വിസിൽ പങ്കെടുത്ത് ഉത്തരം പറഞ്ഞാൽ സമ്മാനം കിട്ടുന്നത് ചിലപ്പോൾ സർക്കാർ ജോലിയായിരിക്കും. ചിറയിൻകീഴിലെ കുറച്ചു യുവാക്കൾ ചേർന്നു തുടക്കമിട്ട എലൈറ്റ് ക്വിസ് ക്ലബിന്റെ പലിശീലനത്തിലൂടെ പി എസ് സി കടമ്പ കടന്നവർ നിരവധി. ഈ വർഷത്തെ അഖിലകേരള ക്വിസ് മത്സരം നാളെ നടക്കും.
advertisement

നാടിന്റെ സ്വപ്‌നങ്ങൾ നെയ്ത് സർക്കാർ ജോലിയിലേക്ക് നടന്നുകയറിയ ചെറുപ്പക്കാരുടെ ക്ലബ്. ചിറയിൻകീഴ് കേന്ദ്രമായി പ്രവർത്തിക്കുന്ന എലൈറ്റ് ക്ലബ്‌ നാടിനാകെ മാതൃക ആവുകയാണ്. ഒരു സർക്കാർ ജോലി നേടുക എന്ന സ്വപ്നം കണ്ടു നടക്കുന്ന ചെറുപ്പക്കാർ ഒട്ടും കുറവല്ല. ചിലർ അതിനു കഠിനമായി ശ്രമിക്കും. ചിലർ ആ സ്വപ്നം മനസിലിട്ടു നടക്കും. എന്നാൽ കണ്ടുനിൽക്കുന്നവർക്കെല്ലാം പ്രചോദനമായി സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നത്തിലേക്കു നടന്നുകയറുകയായിരുന്നു ചിറയിൻകീഴിലെ ഒരു കൂട്ടം ചെറുപ്പക്കാർ. 2005ല്‍ വെറും പതിനഞ്ചു ചെറുപ്പക്കാർ ഒപ്പമിരുന്നു തുടങ്ങിയ ഈ ക്വിസ് ക്ലബ് ഇന്നു നൂറുകണക്കിന് ചെറുപ്പക്കാർക്കു സ്വപ്‌നങ്ങൾ നെയ്തെടുക്കാൻ പ്രചോദനം നൽകുന്ന വേദിയാണ്.

advertisement

പരീക്ഷയെ നേരിടാൻ ഉത്തമ മാർഗം ദിവസേനയുള്ള ക്വിസ് മത്സരങ്ങളാണ് എന്ന തിരിച്ചറിവാണ് ഈ ചെറുപ്പക്കാർക്ക് വഴികാട്ടിയായത്. 250ൽ പരം അംഗങ്ങൾ ഇന്നു ക്വിസ് ക്ലബ്ബിൽ ഉണ്ട്. നൂറിൽ പരം പേർ ഇതിനകം തന്നെ വിവിധ സർക്കാർ വകുപ്പുകളിൽ ഉദ്യോഗസ്ഥരായി കഴിഞ്ഞു. ജോലി കിട്ടിയവർ തുടർന്നു ക്ലബ്ബിലെത്തിയവർക്ക് സഹായത്തിനായി ഇന്നും സ്ഥിരമായി ക്ലബിൽ എത്തുന്നു. സർക്കാർ ജോലി നേടുക എന്നത് അത്ര പ്രയാസമല്ല എന്ന പാഠം ഇവിടെ ഈ ചെറുപ്പക്കാർ തുറന്ന് കാട്ടുന്നു.

advertisement

ഇവിടെ മനുഷ്യത്വവും പാഠ്യവിഷയം; പ്രദീപിന്‍റെ പി.എസ്.സി പരിശീലനം ജീവിതത്തിൽ പ്രകാശം നിറച്ചത് നൂറുകണക്കിന് കുടുംബങ്ങളിൽ...

ചിറയിൻകീഴ് പാലകുന്നിലെ ഈഞ്ചക്കർ ടവറിലാണ് ക്വിസ് ക്ലബ് പ്രവർത്തിക്കുന്നത്. ദിവസവും വൈകുന്നേരം 6.30 മുതൽ രണ്ടു മണിക്കൂർ ക്വിസ് മൽസരത്തിനായി ഇവർ മാറ്റിവച്ചു. മറ്റു സ്ഥാപനങ്ങളിൽ പ്രാവീണ്യം നേടിയ ക്ലബ് അംഗങ്ങൾ ഇവിടുത്തെ മറ്റ് അംഗങ്ങൾക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. പിഎസ്‌സി കോച്ചിങ്ങിനായ പണം മുടക്കാൻ ഇല്ലാത്ത പാവപ്പെട്ടവർക്കാണു ക്ലബ് കൂടുതൽ ഉപകാരപ്രദമാകുന്നത്. ഇവിടെ അംഗത്വം സൗജന്യമാണ്. 2009ൽ ആണ് എലൈറ്റ് ക്ലബ് റജിസ്റ്റർ ചെയ്യുന്നത്. അതുകഴിഞ്ഞ് അഖില കേരള അടിസ്ഥാനത്തിൽ അവർ ക്വിസ് മൽസരങ്ങളുംസംഘടിപ്പിക്കാൻ തുടങ്ങി. പിന്നീട് വനിതകൾക്കായി ക്ലബിന്റെ വനിതാ വിഭാഗവും തുടങ്ങി. പകൽ സമയങ്ങളിലാണ്

advertisement

ഇവരുടെ പരിശീലനം.

എലൈറ്റ് ക്ലബിന്റ ആഭിമുഖ്യത്തിൽ അഖില കേരളാടിസ്ഥാനത്തില്‍ എല്ലാ വർഷവും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള മത്സാരാഥികൾ ഇതിൽ ആവേശത്തോടെ പങ്കെടുക്കാറുമുണ്ട്. കഴിഞ്ഞ വർഷം 300ൽ പരം ടീമുകളാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. 'എലൈറ്റ് കപ്പ് ക്വിസ് ചലഞ്ച് 2019' അഖിലകേരള ക്വിസ് മത്സരം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2019 ഒക്ടോബർ 13ന് രാവിലെ 9.30 ന് രാവിലെ 9.30 ന് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Career/
ഈ ക്വിസ് മത്സരത്തിൽ ശരിയായ ഉത്തരം പറഞ്ഞാൽ സമ്മാനമായി സർക്കാർ ജോലി ലഭിച്ചേക്കും!