TRENDING:

ഫ്രീയായി തൊഴിൽ നൈപുണ്യം നേടാം ; ASAP കേരളയുടെ മൂന്ന് സൗജന്യ നൈപുണ്യ കോഴ്‌സുകള്‍

Last Updated:

വനിതകൾക്കും മത്സ്യതൊഴിലാളി, പട്ടികജാതി, വർഗ വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾക്കുമായി മികച്ച തൊഴിൽ സാധ്യതയുള്ള മൂന്ന് സൗജന്യ കോഴ്സുകൾ സംഘടിപ്പിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള വനിതകൾക്കും മത്സ്യതൊഴിലാളി, പട്ടികജാതി, വർഗ വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾക്കുമായി മികച്ച തൊഴിൽ സാധ്യതയുള്ള മൂന്ന് സൗജന്യ കോഴ്സുകൾ സംഘടിപ്പിക്കുന്നു. കൊച്ചിൻ ഷിപ്യാർഡിന്റെ സിഎസ്ആർ ഫണ്ട് പിന്തുണ ഉള്ളതിനാൽ പ്രവേശനം ലഭിക്കുന്നവർക്ക് കോഴ്സ് പൂർണമായും സൗജന്യമായി തന്നെ പഠിക്കാം. മെഡിക്കൽ കോഡിങ്, ഫുൾ സ്റ്റാക്ക് വിത്ത് മീൻ സ്റ്റാക്ക്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ് എന്നീ കോഴ്സുകളാണ് ഇപ്പോൾ നൽകുന്നത്. ഇവയെ കുറിച്ച് വിശദമായി അറിയാം.
advertisement

Also read-കേരളത്തിലെ കോളജുകളിൽ ഡിഗ്രി കോഴ്സിൽ സയൻസിനോട് മമതയില്ല; ഒഴിഞ്ഞുകിടക്കുന്നത് ആയിരത്തോളം സീറ്റുകൾ

1. സർട്ടിഫിക്കറ്റ് ഇൻ മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംങ്

ഈ കോഴ്സിന് എറണാകുളം നിവാസികളായ വനിതകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. 60 ശതമാനത്തിൽ കൂടുതൽ മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 27 വയസ്സ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക്: 9495999713

2. ഫുൾ സ്റ്റാക്ക് വിത്ത് മീൻ സ്റ്റാക്ക്

advertisement

പട്ടികജാതി, വർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഈ കോഴ്സ് പഠിക്കുന്നതിനുള്ള സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. 2020, 2021 കാലയളവിൽ ബിഇ/ ബിടെക്/ എംഇ/ എംടെക് (സിസ്/ ഐടി), എംസിഎ ബിരുദധാരികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 9495999706

3. സർട്ടിഫിക്കറ്റ് ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്

പട്ടികജാതി, വർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഈ കോഴ്സ് പഠിക്കുന്നതിനുള്ള സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹയർ സെക്കന്ററി ആണ് പ്രവേശന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 9495999679

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
ഫ്രീയായി തൊഴിൽ നൈപുണ്യം നേടാം ; ASAP കേരളയുടെ മൂന്ന് സൗജന്യ നൈപുണ്യ കോഴ്‌സുകള്‍
Open in App
Home
Video
Impact Shorts
Web Stories