TRENDING:

Covid 19 | രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍

Last Updated:

കോവിഡ് രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ ബാധിച്ചെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 15 ദിവസങ്ങളിലായി കേവിഡ് കേസുകള്‍ കുറഞ്ഞെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളിലും കുറവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.
advertisement

അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ മരണസംഖ്യ കൂടുതലാണെന്ന് മന്ത്രാലയം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ ബാധിച്ചെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍  മാത്രമാണ് പ്രതിദിനം പതിനായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 28514 പേർക്ക് കോവിഡ്; മരണം 176

advertisement

5000-10000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആറു സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി മരുന്ന് രാജ്യത്ത് നേരത്തെ പരിമിതമായ അളവിലായിരുന്നു ലഭ്യമായിരുന്നത്. ഇതിന്റെ ഉത്പാദനവും വിതരണവും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച ശേഷമുള്ള ഏറ്റവും മാരകമായ മാസമായി മാറിയിരിക്കുകയാണ് മെയ്. കോവിഡ് രണ്ടാം വ്യാപനത്തില്‍ കഴിഞ്ഞ 21 ദിവസത്തിനിടെ മാത്രം എഴുപത് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കണക്കില്‍ റെക്കോഡ് വര്‍ധനവ് കൂടി രേഖപ്പെടുത്തിയ മാസമാണിത്.

advertisement

ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ മാസത്തില്‍ 69.40 ലക്ഷം കോവിഡ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ മെയ് മാസത്തില്‍ 21 ദിവസം പിന്നിട്ടപ്പോള്‍ തന്നെ രോഗികളുടെ കണക്ക് 71.30 ലക്ഷമാണ്. പ്രതിദിനം നാല് ലക്ഷത്തിലധികം രേഖപ്പെടുത്തിയിരുന്ന കോവിഡ് കേസുകളില്‍ നിലവില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മരണനിരക്ക് കുത്തനെ ഉയരുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.

Also Read-Covid 19 | ലോകാരോഗ്യസംഘടനയുടെ പട്ടികയിൽ കൊവാക്സിൻ ഇല്ല; വിദേശത്തേക്കുള്ള യാത്രകളെ ബാധിക്കും

advertisement

ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാസം കൂടിയാണിത്. രാജ്യത്ത് ഇതുവരെ 2,95,525 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ മെയ് മാസത്തില്‍ ഇതുവരെ മാത്രം 83135 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ 28% ആണിത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഈ മാസം തന്നെയാണ്. മെയ് 19ന്. 4529 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏപ്രില്‍ മാസത്തില്‍ ആകെ 48,768 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചപ്പോള്‍ മെയ് മാസത്തില്‍ 21 ദിവസങ്ങള്‍ക്കിടയില്‍ തന്നെ അതിന്റെ ഇരട്ടിയോളം മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്.മെയ് മാസത്തില്‍ പ്രതിദിനം ഏകദേശം നാലായിരത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ചില പഴയ കണക്കുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പറയപ്പെടുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍
Open in App
Home
Video
Impact Shorts
Web Stories