പ്രസവത്തിനായി ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പൊലൂനിയയുടെ OCI (Overseas Citizenship of India) അപേക്ഷയിൽ ഇതുവരെ തുടർനടപടികളുണ്ടാകാത്തതിനാൽ ദമ്പതികൾ യുഎസിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവിടെയും ഭാഗ്യം തുണച്ചില്ല. ആറുമാസം ഗർഭിണിയായ പൊലൂനിയയെ ഇമിഗ്രേഷൻ നിയമം അനുസരിച്ച് വിമാനത്തിൽ കയറാൻ അധികൃതർ അനുവദിച്ചില്ല.. ഗർഭിണിയാണെന്ന വിവരം അറിയിക്കാത്തതിനാൽ തങ്ങളുടെ വിസ ഇമിഗ്രേഷൻ അധികൃതർ റദ്ദു ചെയ്തുവെന്നും റാണ പറയുന്നു.
You may also like:
'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി
advertisement
[NEWS]
'കോവിഡ് ബാധിച്ച ഡോക്ടറുടെ കാര്യത്തിൽ സംഭവിച്ചതെന്ത് ? ശ്രീചിത്ര ഇൻസ്റ്റിറ്റ്യുട്ടിന് പറയാനുള്ളത്
[NEWS]
കാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും [NEWS]
എല്ലാം കൊണ്ടും ഇപ്പോൾ ധർമ്മസങ്കടത്തിലായിരിക്കുകയാണ് ഇരുവരും. കൊറോണ വ്യാപനത്തെ തുടർന്ന് വിദേശ പൗരന്മാർക്ക് ഉക്രെയ്നിൽ പ്രവേശന വിലക്കുണ്ട്. അതുകൊണ്ട് തന്നെ റാണയ്ക്ക് അങ്ങോട്ട് പോകാനാകില്ല. മാർച്ച് 17 മുതൽ ഏപ്രില്‍ 3 വരെ വിമാനങ്ങൾക്ക് വിലക്കുള്ളതിനാൽ ഭാര്യയ്ക്കും അങ്ങോട്ട് പോകാനാകില്ല. ' ഇന്ത്യയിൽ പോകാനാകില്ല.. ഉക്രെയ്നില് പോകാനാകില്ല.. യുഎസിൽ പോകാനാകില്ല.. വിസ കഴിഞ്ഞതിനാൽ യുഎഇയിലും തുടരാനാകില്ല.. ഇനി എന്ത് ചെയ്യണമെന്നറിയില്ലെന്നാണ് റാണ പറയുന്നത്.
'മാനുഷികമായ കാരണങ്ങൾ വച്ച് തങ്ങളുടെ കാര്യം പരിഗണിക്കണമെന്നാണ് തെത്യാന പറയുന്നത്. ഒന്നുകിൽ രാജ്യത്ത് തുടരാൻ അനുവദിക്കുക.. അല്ലെങ്കിൽ പോകാന്‍ സാധിക്കുന്ന ഏതെങ്കിലും രാജ്യത്ത് പോകാന്‍ അനുവദിക്കുക..' എന്നാണിവർ പറയുന്നത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
