ലോക്ക് ഡൗണ്‍ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടും രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല മറിച്ച് മുമ്പത്തേക്കാൾ ഇരട്ടി വർധനവും ഉണ്ടാവുകയാണ്. ഈ സാഹചര്യം തന്നെ തുടർന്നു പോവുകയാണെങ്കില്‍ മെയ് പകുതിയോടെ തന്നെ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് പറയപ്പെടുന്നത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 62 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 29435 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6868 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
advertisement
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം മുപ്പതുലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 30,37,665 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 210842 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ആകെ രോഗ ബാധിതരിൽ ഒരുലക്ഷത്തോളം ആളുകൾ യുഎസിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1347 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. ഇരുപതിനായിരത്തിലേറെപ്പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
