Coronavirus Outbreak LIVE Updates | കോവിഡ് 19 വിഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകനയോഗത്തിനുശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്
Coronavirus Outbreak LIVE Updates: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കോവിഡ് 19 വിഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകനയോഗത്തിനുശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതേസമയം ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 151 ആയി. ഇതിൽ 25 പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ്(39) ഏറ്റവുമധികം കേസുകളുള്ളത്. കേരളത്തിൽ 25 പേരിലും ഉത്തർപ്രദേശിൽ 15 പേരിലും കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്തുവെച്ച് 276 ഇന്ത്യക്കാർ കൊറോണ വൈറസ് ബാധിതരായെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിൽ 255 പേർ ഇറാനിൽവെച്ചാണ് രോഗബാധിതരായത്. 12 പേർ യുഎഇയിലും അഞ്ചുപേർ ഇറ്റലിയിലും ശ്രീലങ്ക, റവാൻഡ, ഹോങ്കോങ്, കുവൈറ്റഅ എന്നിവിടങ്ങളിൽ ഓരോ ഇന്ത്യക്കാർ വീതവും കൊറോണ വൈറസിന്റെ പിടിയിലകപ്പെട്ടു.