TRENDING:

COVID 19| രണ്ട് വർഷത്തിനുള്ളിൽ കോവിഡ് നിയന്ത്രണവിധേയമായേക്കും; ലോകാരോഗ്യ സംഘടന മേധാവി

Last Updated:

സ്പാനിഷ് ഫ്ലൂ പടർന്നതിനേക്കാൾ അതിവേഗതയിൽ കോവിഡ് ലോകമെമ്പാടും പടർന്നു പിടിക്കാൻ കാരണം ഇത് ഗ്ലോബലൈസേഷന്റെ കാലമായതിനാലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് മഹാമാരി രണ്ട് വർഷത്തിനുള്ളിൽ നിയന്ത്രണവിധേയമായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം. 1918 ലെ സ്പാനിഷ് ഫ്ലൂവിനേക്കാൾ വേഗത്തിൽ കോവിഡ് ഭൂമുഖത്ത് നിന്ന് ഇല്ലാതാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
advertisement

നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ആരോഗ്യ പ്രതിസന്ധിയാണ് കോവിഡ് 19. സ്പാനിഷ് ഫ്ലൂ പടർന്നതിനേക്കാൾ അതിവേഗതയിൽ കോവിഡ് ലോകമെമ്പാടും പടർന്നു പിടിക്കാൻ കാരണം ഇത് ഗ്ലോബലൈസേഷന്റെ കാലമായതിനാലാണ്. മാത്രമല്ല, ശാസ്ത്രം ഏറെ പുരോഗമിച്ച നൂറ്റാണ്ടാണിത്. സ്പാനിഷ് ഫ്ലൂവിനെ പിടിച്ചു നിർത്താൻ സാധിക്കാതിരുന്നതിന് അതും കാരണമായിരുന്നു.

1918 മഹാമാരിയേക്കാൾ വേഗത്തിൽ പടർന്നു പിടിച്ചതാണ് കോവിഡ്. രണ്ട് വർഷത്തിനുള്ളിൽ ഈ മഹാമാരിയെ പിടിച്ചുകെട്ടാനാകുമെന്ന് പ്രതീക്ഷിക്കാം. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

advertisement

കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് മഹാമാരിക്ക് അനുകൂലമായ ചില ഘടകങ്ങളും ഇക്കാലത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഗോളവത്കരണവും വ്യത്യസ്ത രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള അടുപ്പവും ബന്ധവും മൂലം അതിവേഗതയിൽ കോവിഡ‍് മഹാമാരി ലോകത്തെമ്പാടുമായി പടർന്നു പിടിച്ചു.

എന്നാൽ, ഇതിനെയെല്ലാം നേരിടാനുള്ള ശാസ്ത്ര പുരോഗതി ലോകം ഇന്ന് കൈവരിച്ചിട്ടുണ്ടെന്നതാണ് പ്രധാന ഗുണം. ശാസ്ത്ര സാങ്കേതികവിദ്യയുടേയും വാക്സിന്റേയുമെല്ലാം സഹായത്തോടെ സ്പാനിഷ് ഫ്ലൂവിനേക്കാൾ വേഗത്തിൽ ഈ മഹാമാരിയെ ഇല്ലാതാക്കാനാകും.

advertisement

സ്പാനിഷ് ഫ്ലൂവിന് മൂന്ന് വ്യത്യസ്ത ഘട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ടാമത്തെ ഘട്ടമായിരുന്നു ഏറ്റവും രൂക്ഷമായത്. എന്നാൽ കൊറോണ വൈറസിന് ഈ രീതിയല്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1918 ന്റെ പകുതിയിലായിരുന്നു സ്പാനിഷ് ഫ്ലൂ ഏറ്റവും രൂക്ഷമായി പടർന്നു പിടിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| രണ്ട് വർഷത്തിനുള്ളിൽ കോവിഡ് നിയന്ത്രണവിധേയമായേക്കും; ലോകാരോഗ്യ സംഘടന മേധാവി
Open in App
Home
Video
Impact Shorts
Web Stories