ക്യാമ്പെയിന്റെ ഭാഗമാകാൻ ക്ഷണിച്ച കേരള സർക്കാരിനും ആരോഗ്യ വകുപ്പിനും നന്ദി പറഞ്ഞാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതിന്റേയും സർക്കാർ നിർദേങ്ങൾ പാലിക്കേണ്ടതിന്റയും ആവശ്യകത വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
നേരത്തേ, സൈബർ ആക്രമണത്തിനെതിരെ യൂട്യൂബ് ചാനലിൽ അഹാന പുറത്തു വിട്ട വീഡിയോ വൈറലായിരുന്നു. കോവിഡിനെ തുടർന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗണിനേയും സ്വർണക്കടത്ത് കേസിനേയും ബന്ധപ്പെടുത്തി അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയായിരുന്നു വിവാദങ്ങൾക്ക് കാരണം.
ഇതിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും മോശമായ രീതിയിൽ സൈബർ ആക്രമണങ്ങളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ് എന്ന പേരിൽ വീഡിയോ അഹാന പുറത്തിറക്കിയത്.
ഈ വീഡിയോ ചർച്ചയാകുന്നതിനിടെയാണ് സർക്കാർ ക്യാമ്പെയിന്റെ ഭാഗമായി അഹാനയും കൃഷ്ണകുമാറും എത്തിയിരിക്കുന്നത്.