TRENDING:

COVID 19| കൊറോണക്കാലത്തെ പ്രണയം; വീണ്ടും 'ബേബി ബൂം' ഭീഷണിയിൽ ലോകം

Last Updated:

ലോകം വീണ്ടും ഒരു ബേബി ബൂം ഭീഷണിയെ നേരിടുകയാണെന്ന് വിദഗ്ധർ പറയുന്നു. ചൈനയിൽ അടക്കം ബേബി ബൂം വിപത്ത് കാത്തിരിക്കുന്നുവെന്നാണ് മുന്നറിയിപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ട ഇടങ്ങളിൽ ആവശ്യവസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഗർഭനിരോധന ഉറകളെന്ന് ആരോഗ്യ വിദഗ്ധർ. കാരണം, ലോകം വീണ്ടും ഒരു ബേബി ബൂം ഭീഷണിയെ നേരിടുകയാണെന്ന് വിദഗ്ധർ പറയുന്നു. ചൈനയിൽ അടക്കം ബേബി ബൂം വിപത്ത് കാത്തിരിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. കൊറോണ കാലത്തെ പ്രണയം ലോകത്തിന് തന്നെ പുതിയ വെല്ലുവിളി ഉയർത്തുകയാണ്.
advertisement

എന്താണ് ബേബി ബൂം?

ഒരു പ്രദേശത്ത് നിശ്ചിത കാലയളവിനുള്ളിൽ ജനന നിരക്കിലുണ്ടാവുന്ന അപ്രതീക്ഷിത കുതിച്ചുചാട്ടത്തെയാണ് ബേബി ബൂം എന്നു പറയുന്നത്. ഈ കാലയളവിൽ ജനിച്ച ആളുകളെ ബേബി ബൂമേഴ്സ് എന്നു വിളിക്കുന്നു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വ്യത്യസ്തങ്ങളായ കാരണങ്ങളായിരിക്കും ബേബി ബൂമിനെ സ്വാധീനിക്കുക.

ബേബിബൂം മുൻപും

ലോക മഹായുദ്ധങ്ങളുടെ കാലത്താണ് ബേബി ബൂം പ്രതിഭാസം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ സാമ്പത്തികമായും സാമൂഹികമായും ഉണ്ടായ അനിശ്ചിതത്വത്തിന്റെ ഭാഗമായി ജനങ്ങൾ വീടുകളിൽത്തന്നെ കഴിയാൻ നിർബന്ധിതരായി. ഇതായിരുന്നു ആദ്യമായി ബേബി ബൂം ഉണ്ടാവാൻ ഇടയാക്കിയത്. ജനസംഖ്യയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈനയെത്തന്നെയാണ് അന്നും ബേബി ബൂം രൂക്ഷമായി ബാധിച്ചത്. പിന്നീട് ഇന്ത്യ- ചൈന യുദ്ധമുണ്ടായ സമയത്തായിരുന്നു വീണ്ടും ചൈനയിൽ ബേബി ബൂമിന് കളമൊരുങ്ങി. പിന്നീട് കർശന നിയന്ത്രണങ്ങളിലൂടെയാണ് ചൈന ഈ ഭീഷണിയെ മറികടന്നത്.

advertisement

You may also like:COVID 19 | 'ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്'; കാസർകോട്ട് നിന്നൊരു മാധ്യമപ്രവർത്തകന്റെ കുറിപ്പ് [NEWS]COVID 19 | കൈയടിവേണ്ടേ? നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസിക്ക് അമ്മയുടെ മരണാനന്തര ക്രിയക്കുള്ള സാധനങ്ങളുമായി പൊലീസ് [NEWS]COVID 19| കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചത് മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും [PHOTOS]

advertisement

ചൈനയിൽ കോണ്ടം ഉപയോഗം കൂടിയതായി റിപ്പോർട്ട്

കൊറോണ പടർന്നുപിടിച്ച കഴിഞ്ഞ മാസം ചൈനയിൽ കോണ്ടം ഉപയോഗം വർധിച്ചതായാണ് റിപ്പോർട്ടുകൾ. ചൈനയിലെയും സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കോണ്ടം വിൽപനശാലകളിൽ ക്ഷാമം നേരിട്ടതായാണ് കോണ്ടംസെയിൽസ് ഡോട്കോം റിപ്പോർട്ട് ചെയ്തത്. ക്വൈറന്റൈൻ ശക്തമാക്കിയതോടെ കോണ്ടത്തിന്റെയും ഹെയർ ക്ലിപ്പുകളുടെയും വിൽപന വർധിച്ചതായി ചൈനീസ് ഇ- കോമേഴ്സ് പ്ലാറ്റ് ഫോമിനെ (Pinduoduo) ഉദ്ധരിച്ച് അബാക്കസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കോണ്ടം വിരലിൽ ഇട്ടാൽ കൊറോണ വരില്ലെന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ ഫലമായും ഏഷ്യയിൽ കോണ്ടം വിൽപന വർധിക്കാൻ കാരണമായതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. ലോകത്ത് ഏറ്റവും അധികം കോണ്ടം നിർമിക്കുന്ന കമ്പനിയാണ് മലേഷ്യയിലെ കാരെക്സ്. കൊറോണ കോണ്ടം ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചാൽ അത് ലോകത്ത് തന്നെ വലിയ സാമൂഹിക പ്രതിഫലനം ഉണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. അമേരിക്കയിലും കോണ്ടം ഉപയോഗം കൂടിയതായാണ് വാർത്തകൾ വരുന്നത്. ഏഴ് ദശലക്ഷം പേരാണ് സാൻഫ്രാൻസിസ്കോയിൽ മാത്രം മൂന്നാഴ്ചത്തെ നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്നത്.

advertisement

കൊറോണക്കാലത്തെ പ്രണയവും കലഹവും

ജനങ്ങൾ വീടുകളിൽ കഴിയുന്നതുകൊണ്ട് പ്രണയം ശക്തമാകുമോ, അതോ കലഹം ശക്തമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ ചൈനയിൽ നിന്നുള്ള വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. ഒരു വശത്ത് പ്രണയം ശക്തമായി ബേബിബൂമിന് കളമൊരുങ്ങുമ്പോൾ ഭാര്യാഭർത്താക്കൻമാർ കൂടുതൽ സമയം ഒരുമിച്ചിരിക്കുന്നത് കൊണ്ട് വിവാഹമോചനം കൂടുന്നുവെന്നാണ് ചൈനയിൽ നിന്നുതന്നെയുള്ള മറ്റൊരു റിപ്പോർട്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കൊറോണക്കാലത്തെ പ്രണയം; വീണ്ടും 'ബേബി ബൂം' ഭീഷണിയിൽ ലോകം
Open in App
Home
Video
Impact Shorts
Web Stories