സ്ഥാപനത്തിന്റെ വലിപ്പം അനുസരിച്ച് ഇതിൽ ചെറിയ മാറ്റങ്ങൾ വരുത്താം. സ്ഥാപനങ്ങള്‍ക്കു പുറത്തും വ്യക്തികള്‍ തമ്മിലുള്ള സുരക്ഷിതമായ അകലം സ്ഥാപന നടത്തിപ്പുകാരും ഉടമകളും ഉറപ്പാക്കണം. കൃത്യമായ അകലം പാലിച്ച് ആളുകൾ പുറത്ത് കാത്ത് നിൽക്കണം. മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും കൈ കഴുകാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. വ്യാപാര കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
ജില്ലയിൽ 40 ലധികം സൂപ്പർമാർക്കറ്റുകൾ ഉണ്ട്. ഇവിടെയെല്ലാം നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പൊലീസ് നിരീക്ഷിക്കും. ജനതാ കർഫ്യൂ മുൻ നിർത്തി വലിയ തിരക്കാണ് കഴിഞ്ഞ ദിവസം മലപ്പുറത്തെ കടകളിൽ അനുഭവപ്പെട്ടത്.
advertisement
You may also like:COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു [NEWS]സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിൽ സഞ്ചരിച്ച 8 പേർക്ക് കോവിഡ്; സ്ഥിരീകരണവുമായി റെയിൽവെ [NEWS]മൂന്നാറിൽ കർശന നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല [NEWS]
അതേസമയം ജാഗ്രത നിർദേശം പാലിക്കാത്തതിനും സമ്പർക്ക വിലക്ക് ലംഘിച്ചതിനും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനും ഇത് വരെ ജില്ലയിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഒന്ന് കൊളത്തൂരിൽ 200 ലധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് ഗൃഹനാഥനെതിരെയാണ്.
തിരൂരിൽ സമ്പർക്ക വിലക്ക് ലംഘിച്ച് നാട്ടിൽ കറങ്ങി നടന്ന രണ്ടു പേർക്ക് എതിരെ പൊലീസ് കേസെടുത്തു. നാട്ടുകാർ തന്നെ ആണ് ഇവർക്കെതിരെ പരാതിപ്പെട്ടത്. നിലവിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് കളക്ടർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 7018 പേരാണ് ശനിയാഴ്ചത്തെ കണക്ക് പ്രകാരം ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത്.
