ഇതിനുപുറമെ എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ (B Category) ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട്, ഇടുക്കി പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ബി കാറ്റഗറിയിലുള്ളത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.
തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; സി കാറ്റഗറിയിൽ; കടുത്ത നിയന്ത്രണങ്ങൾ
സി കാറ്റഗറിയിൽ ഉൾപ്പെട്ടതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. പൊതു പരിപാടികൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തി. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രമേ നടത്താൻ പാടുള്ളു. തീയറ്ററുകൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. ഓഫ്‌ലൈനായി നടക്കുന്ന 10, 11 , 12 ക്ലാസുകൾ അതീവ ജാഗ്രതയോടെ നടത്തണമെന്നും സ്കൂളുകളിൽ 40 ശതമാനത്തിൽ കൂടുതൽ കുട്ടികൾ രോഗബാധിതരായാൽ പ്രധാന അധ്യാപകന് സ്കൂൾ അടച്ചിടാൻ ഉത്തരവ് നൽകാം. ബിരുദ - ബിരുദാനന്തര കോഴ്സുകളിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഓഫ്‌ലൈൻ ക്ലാസുകൾ എന്നും അറിയിപ്പുണ്ട്.
advertisement
Also read- Covid 19 | സംസ്ഥാനത്ത് 26,514 പേര്‍ക്ക് കോവിഡ്-19; രോഗമുക്തി നേടിയത് 30,710 പേര്‍
PSC Exams | കോവിഡ് അതിവ്യാപനം; പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. ഫെബ്രുവരി നാലിന് നടക്കാനിരിക്കുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷ ഒഴികെ ഫെബ്രുവരി 19 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.
ഇതോടൊപ്പം ഈ മാസം 27 മുതല്‍ ഫെബ്രുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചതായും പി എസ് സി അറിയിച്ചു. ഈ മാസം 27ന് എറണാകുളം റീജിയണൽ ഓഫീസിൽ വെച്ച് നടത്താനിരുന്ന വാചാപരീക്ഷയും മാറ്റിവെച്ചതായി കമ്മീഷൻ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പി എസ് സി അറിയിച്ചു.
ഈ മാസം 25 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വകുപ്പുതല പരീക്ഷയുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുകയില്ലെന്നും പി എസ് സി. അറിയിച്ചു. പ്രൊബേഷന്‍ - ഡിക്ലറേഷന്‍, പ്രമോഷന്‍ എന്നിവ ഡ്യൂ ആയിട്ടുള്ളവര്‍ ഓഫീസ് മേലധികാരിയുടെ ശുപാര്‍ശ കത്ത് jsde.psc@kerala.gov.in എന്ന വിലാസത്തില്‍ മെയിൽ അയയ്ക്കുകയോ, കത്ത് മുഖാന്തരം ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, പട്ടം, തിരുവനന്തപുരം, 695004 എന്ന മേല്‍വിലാസത്തില്‍ അയച്ചാലോ മതിയാകുന്നതാണ്.